എടപ്പാള്‍ കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്തു
എടപ്പാള്‍:സമൂഹത്തിലെ നിർധനരായ രോഗികളെയും വിധവകളെയും സഹായിക്കുക എന്ന
ലക്ഷ്യത്തോടെ രൂപീകരിച്ച എടപ്പാളിലെ കെയർ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്വതന്ത്ര്യ കൂട്ടായ്മ എടപ്പാൾ വ്യാപാരഭവനിൽ വച്ച് നടന്ന ചടങ്ങിൽ ആദ്യഘട്ട സഹായം വിതരണം ചെയ്തു.
സമൂഹത്തിൽ വിഷമം അനുഭവിക്കുന്ന ജനങ്ങൾക്ക്, അവരുടെ ജീവിത പ്രതിസന്ധികളിൽ തളരാതെ ക്രിയാത്മകമായി അവയെ അഭിമുഖീകരിക്കുവാനും, വ്യക്തികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ഉതകുംവിധം അവർക്ക് പിൻബലം നൽകി മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടുകൂടിയുമാണ് ഈ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പ്രസ്തുത പരിപാടിയിൽ ചെയർമാൻ അഷ്റഫ്. എം. സ്വാഗതപ്രഭാഷണം നടത്തി, നിയാസ് ഷാലിമാർ അധ്യക്ഷ സ്ഥാനം അലങ്കരിക്കുകയും, ഷാഫി സ്വബാഹി മുഖ്യ പ്രഭാഷണം നടത്തു കയും ചെയ്തു. തുടർന്ന് വരുന്ന മാസങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഫിസിയോ തെറാപ്പി സെന്റർ, ഡയാലിസിസ് യൂണിറ്റുകൾ എന്നിവ
പ്രവർത്തനക്ഷമമാക്കുവാൻ ശ്രമങ്ങൾ നടത്തും എന്ന് സംഘാടകർ അറിയിച്ചു.