EDAPPAL
എടപ്പാളിൽ വാടക ക്വോർട്ടേഴിൽ താമസിച്ച് വന്ന ലോട്ടറി വിൽപനക്കാരൻ മരിച്ച നിലയിൽ


എടപ്പാളിൽ വാടക ക്വാർട്ടേഴിൽ താമസിച്ച് വന്ന ലോട്ടറി വിൽപനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.മാറഞ്ചേരി വടമുക്ക് സ്വദേശി വാണിയംപറമ്പിൽ മണികണ്ഠൻ(55)നെയാണ് എടപ്പാൾ ആശുപത്രിക്ക്
സമീപത്തുള്ള താമസ മുറിയിൽ മരിച്ച നിലയിൽകണ്ടെത്തിയത്.ആദ്യ വിവാഹത്തിലെ ഭാര്യയെയും
മക്കളെയും ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ച് ഏതാനുംവർഷമായി എടപ്പാളിൽ താമസിച്ച് വരികയായിരുന്നു.ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തി.
