EDAPPAL

എടപ്പാളിൽ പൂട്ടിക്കിടന്ന കഫെയിൽ അഗ്നിബാധ

എടപ്പാൾ: എടപ്പാളിൽ പൂട്ടിക്കിടന്ന കഫെയിൽ അഗ്നിബാധ. എടപ്പാൾ ടൗണിലെ തൃശ്ശൂർ റോഡിൽ പ്രവർത്തിച്ചിരുന്ന ഡോസ് കഫെയിലാണ് അഗ്നിബാധ ഉണ്ടായത്. ഫർണീച്ചറും മറ്റും കത്തി നശിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പരിസരവാസികൾ പുക ഉയരുന്നത് കണ്ടത്. തുടർന്ന് ട്രാഫിക്കൽ ഉണ്ടായിരുന്ന ഹോം ഗാർഡ് ശിവദാസിനെ വിവരം അറിയിക്കുകയും അദ്ദേഹം ഫയർഫോഴ്സിനെ വിളിക്കുകയുമായിരുന്നു.

പൊന്നാനിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഷോപ്പിന്റെ ഗ്ലാസ് തകർത്തതാണ് അകത്തു കടന്ന് തീ അണച്ചത്. പുക ഉയർന്നുകൊണ്ടിരിക്കുന്ന ഷോപ്പികത്തേക്ക് സാഹസികമായാണ് ഫയർഫോഴ്സ് കടന്ന് ചെന്നത്. അകത്തുനിന്ന് പുറത്തേക്ക് കടക്കാവുന്ന മറ്റൊരു വാതിൽ അടഞ്ഞു കിടന്നത് ഫയർഫോഴ്സിന് എളുപ്പത്തിൽ തീ കെടുത്താനുള്ള ശ്രമം പരാജയപ്പെടുന്നതിന് കാരണമായി. തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് തീ അണച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button