എടപ്പാളിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു
April 12, 2023
എടപ്പാൾ : എടപ്പാളിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു. എടപ്പാൾ പൊന്നാനി റോഡിൽ ബസ് നിർത്തിയിടുന്നതുമായി സംബന്ധിച്ച പരാതിയെ തുടർന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചറുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. കടകളിലേക്ക് വരുന്ന കസ്റ്റമേഴ്സിന് തടസ്സം സൃഷ്ടിക്കാത്ത വിധം ബസ്സ് നിർത്തിയിടണമെന്നും മൂന്ന് മിനിറ്റിൽ കൂടുതൽ സമയം സ്റ്റോപ്പിൽ ബസ്സ് നിർത്തിയിടരുതെന്നും യോഗത്തിൽ തീരുമാനിച്ചു. സി ഐ ബഷീർ ചിറക്കൽ, എം വി ഐ ജസ്റ്റിൻ മാളിയക്കൽ, വില്ലേജ് ഓഫിസർ, വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ, ബസ് ഉടമ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.