EDAPPAL
എടപ്പാളിൽ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമം


എടപ്പാൾ: കണ്ണിൽ മുളകുപൊടി എറിഞ്ഞ് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം.എടപ്പാൾ തലമുണ്ടയിൽ ടൈലറിംഗ് ഷോപ്പ് നടത്തുന്ന ചെമ്പ്രയിൽ മണികണ്ഠന്റെ ഭാര്യ സിന്ധുവിന്റെ കണ്ണിലാണ് മുളകുപൊടി എറിഞ്ഞ്
മാല പൊട്ടിക്കാൻ ശ്രമിച്ചത്. നിലവിളിച്ച് റോഡിലേക്ക് ഓടിയതോടെ ബൈക്കിൽ എത്തിയ ആൾ രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവതിയെ എടപ്പാളിലെ കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു.
