എടപ്പാൾ : പൗര പ്രമുഖനും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന അങ്ങാടി ഓവുപാലത്തിന് സമീപം താമസിക്കുന്ന പാറയിൽ മുഹമ്മദ് കുട്ടി (86 ) അന്തരിച്ചു
ഭാര്യ: പരേതയായ ആയിഷ
മക്കൾ : സലീം (ഷാർജ ), അഷറഫ്, ആമിനക്കുട്ടി, ജമീല, സുഹറ, ഉമൈബ, റുഖിയ, അസീന
മരുമക്കൾ : ജമീല, ഫൗസിയ, ഖാദർ, അഷറഫ്, സക്കീർ , ഷാഫി, മുഹമ്മദ്, പരേതനായ സമദ് 1995 ൽ ചില അഭിപ്രായ വിത്യാസങ്ങൾ മൂലം പാർട്ടി വിട്ട് സി.എം.പിയുടെ ഭാഗമായാണ് സഖാവ് മുഹമ്മദ്കുട്ടിക്ക പ്രവർത്തിച്ചത്.
നാളെ കാലത്ത് 10 മണിക്ക് അങ്ങാടി ഓവു പാലത്തിന് സമീപം അനുശോചന യോഗം നടക്കും
എടപ്പാൾ അങ്ങാടി ഓവുപാലത്തിന് സമീപം താമസിക്കുന്ന പഴയ കാല കമ്മ്യൂണിസ്റ്റ് നേതാവ് പാറയിൽ മുഹമ്മദ്കുട്ടിയുടെ നിര്യാണത്തിൽ നഷ്ടമായത് എടപ്പാളിലെ കമ്മ്യൂണിസ്റ്റ് കാരണവരെ .
കുട്ടിക്കാലം മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നെഞ്ചോട് ചേർത്ത് വെച്ച മുഹമ്മദ് കുട്ടിക്ക പാർട്ടിയിലെ മുതിർന്നവരുടെ പിന്നാലെ ഉറച്ച കമ്മ്യൂണിസ്റ്റ് കാരനായി നില കൊണ്ടു .
ഇടതുപക്ഷത്തി നോടു ചേർന്ന് നടക്കാൻ തുടങ്ങിയ സഖാവ് പതിനെട്ടാം വയസ്സിൽ വിവാഹിതനായത്. അന്നത്തെ അംശക്കച്ചേരിയിലെ പഴയ കാല കമ്മ്യൂണിസ്റ്റ് നേതാവ് വി.കെ. അബ്ദുവിന്റെ കൂടെയായിരുന്നു മുഹമ്മദ് കുട്ടിയുടെ പാർട്ടി പ്രവർത്തനം . സുഹൃത്തിന് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറായില്ല എന്ന കാരണത്താൽ ചില അഭിപ്രായ വിത്യാസങ്ങളുണ്ടായി മുഹമ്മദ്കുട്ടിക്ക 1995 ൽ പാർട്ടി വിട്ടു.
ചുമട്ടുതൊഴിലാളി സംഘത്തിൽ നിന്നും അദ്ധേഹം ഒഴിവായി.പിന്നീട് മുഹമ്മദ്കുട്ടിക്ക സി.എം. പിയിൽ ചേർന്ന് പ്രവർത്തിച്ച് അതിന്റെ പ്രചാരകനായി. ഇ. അഹമ്മദ് സാഹിബ് ഉൾപ്പെടെ മുസ്ലിം ലീഗ് നേതാക്കൾക്ക് പൊന്നാനി പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് പിടിക്കാൻ മുഹമ്മദ് കുട്ടിക്ക അന്ന് മുൻ നിരയിലുണ്ടായിരുന്നു. തന്റെ സ്ക്കൂട്ടറിൽ സി.പി.എംപിയുടെ കൊടിയും കോണിയും വരച്ച് തെരഞ്ഞെടുപ്പ് കാലത്ത് അദ്ധേഹം സജീവമായി ഉണ്ടാവും.
സി.എം.പിയുടെ ഭാഗമായതിന് ശേഷം സഖാവ് യു .ഡി .എഫ് പൊതുയോഗങ്ങളിൽ രണ്ട് വാക്ക് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കാറില്ല. തിരഞ്ഞെടുപ്പ് കാലങ്ങളിൽ സഖാവ് വീടുകൾ കയറി വോട്ടു അഭ്യാർത്ഥിക്കാനും വോട്ട് ചെയ്യിപ്പിക്കാനും മുൻപന്തിയിലാ യിരുന്നു, സ്വന്തം കാര്യം മറന്ന് രാവും പകലും നാടിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച സഖാവ് മുഹമ്മദ്കുട്ടിക്ക
ആരെയും അത്ഭുതപ്പെടുത്തുന്ന പ്രവർത്തനമായിരുന്നു കൊച്ചു കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ സഖാവ് മുഹമ്മദ്കുട്ടിക്കയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു.
രാഷ്ട്രീയം പറയുന്നതിൽ സഖാവിന്റെ രുപ ഭാവങ്ങളും ശൈലിയും ഒന്ന് വേറെ തന്നയാണ് ഒറ്റക്ക് നിന്ന് പോരാടുന്ന ഒരു പ്രത്യേക രാഷ്ട്രീയക്കാരനായിരുന്നു സഖാവ് മുഹമ്മദ്കുട്ടിക്ക. ഇ.ടി മുഹമ്മദ് ബഷീർ എം.പി, സി.പി ജോൺ , കൃഷ്ണൻ കോട്ടുമല, ഇബ്രാഹിം മുതൂർ എന്നിവർ മുഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…
’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…
വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…
എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…
സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…
മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…