EDAPPAL
എടപ്പാളിലെ ഇരട്ടവീടുകൾ ഒറ്റ വീടുകളാക്കും;ഭവന നിർമാണ ബോർഡ് ചെയർമാൻ പി പി സുനീർ
എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ എടപ്പാൾ പൊറൂക്കരയിലെ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കുമെന്ന് സ്ഥലം സന്ദർശിച്ച ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി പി സുനീർ പറഞ്ഞു. 2023 മാർച്ച് 31നകം പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും അഞ്ചുവർഷത്തിനകം സംസ്ഥാനത്തെ മുഴുവൻ ഇരട്ട വീടുകളും ഒറ്റ വീടുകൾ ആക്കാനുള്ള ബൃഹത് പദ്ധതിയാണ് ഭവന നിർമ്മാണ വകുപ്പും ഹൗസിംഗ് ബോർഡും തയ്യാറാക്കിയിരിക്കുന്നതെന്നും പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ കെ ദിലീഷിന്റെ അഭ്യർത്ഥനയെ തുടർന്നാണ് എടപ്പാളിനെയും പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ.കെ ദിലീഷ്, ഇ
ബാലകൃഷ്ണൻ, പ്രഭാകരൻ നടുവട്ടം,
രാജേഷ് മാസ്റ്റർ തുടങ്ങിയവരും അദ്ദേഹത്തെ അനുഗമിച്ച് എത്തിയിരുന്നു.