THRITHALA
എച്ച്. നാരായണൻ്റെ വിയോഗം അനുശോചന യോഗം നടത്തി.
തൃത്താല : കഴിഞ്ഞ ദിവസം മരണപ്പെട്ട അഡ്വ.എച്ച് നാരായണന്റെ വിയോഗത്തിൽ അനുശോചന യോഗം നടത്തി. ഞാങ്ങാട്ടിരി എ.യു.പി സ്കൂൾ മുൻ മാനേജരും, മുൻ പഞ്ചായത്ത് മെമ്പറുമായിരുന്ന അഡ്വ.എച്ച്.നാരായണന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഞാങ്ങാട്ടിരി സെൻ്ററിൽ പൗരാവലിയുടെ നേതൃത്വത്തിലാണ് അനുശോചന യോഗം നടത്തിയത്. തൃത്താല ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.റാണി അധ്യക്ഷതവഹിച്ചു . കെ.പി.സി.സി നിർവ്വാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാർ, വി.അനിരുദ്ധൻ, അഡ്വ. പി.മനോജ്, പി.മാധവദാസ്, ടി.എം നഹാസ്, എം. മണികണ്ഠൻ, ഹുസൈൻ തട്ടത്താഴത്ത്, ടി.പി മണികണ്ഠൻ, അനിൽ മാസ്റ്റർ, സി.വി സുധീർ കുമാർ, ഷംസുദ്ദീൻ, സി.പി രവി, പി.വി രാമദാസ്, എ.വിജയൻ പഞ്ചായത്തംഗങ്ങളായ അലി പൂവ്വത്തിങ്കൽ, എൻ.പി ഷിനോദ് എന്നിവർ സംസാരിച്ചു.