KERALA
എം.എം.മണിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു; രണ്ട് ദിവസം കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ തുടരും
ഹൃദയാഘാതത്തെ തുടർന്ന് മധുരയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിപിഐഎം നേതാവ് എം എം മണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.ആരോഗ്യനില തൃപ്തികരമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നു. രണ്ട് ദിവസം കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ തുടരും.
ഇന്നലെ വൈകുന്നേരം നാലു മണിയോടെ മധുരയില്‍ നടക്കുന്ന 24-ാം പാർട്ടി കോണ്‍ഗ്രസിനിടെയാണ് എംഎം മണിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖ ബാധിതനായ വിശ്രമത്തിലിരിക്കുന്നതിനിടെയാണ് എംഎം മണി പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി മധുരയില്‍ എത്തിയത്.