PONNANI

എംപി ഗംഗാധരൻ ഫൗണ്ടേഷൻ ഭക്ഷ്യവസ്തു വിതരണം തുടങ്ങി.

പൊന്നാനി: തീരദേശ മേഖലയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയ പൊന്നാനിയിലെ ജനപ്രതിനിധി ആയിരുന്ന എംപി ഗംഗാധരന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി എം പി ഗംഗാധരൻ ഫൗണ്ടേഷൻ ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ പി നൗഷാദലിയുടെ നേതൃത്വത്തിൽ പകുതി വിലയ്ക്ക് ആവശ്യ ഭക്ഷ്യ വസ്തുക്കൾ വിതരണം തുടങ്ങി. പൊന്നാനി, പെരുമ്പടപ്പ്, വെളിയംകോട് മേഖലയിലെ തീര പ്രദേശങ്ങളിലാണ് മൊബൈൽ സ്റ്റേഷനറി സ്റ്റോർ മുഖേന ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസൽ ബാഫഖി തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് വിതരണ ഉദ്ഘാടനം നടത്തി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, തീരദേശ മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. കഴിഞ്ഞവർഷവും എം പി ഗംഗാധരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തീരദേശ മേഖലകളിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ശബരിമല തീർത്ഥാടകർക്കുള്ള അന്നദാനവും തുടർച്ചയായ രണ്ടു വർഷങ്ങളിൽ പൊന്നാനിയിൽ കെപി നൗഷാദലിയുടെ നേതൃത്വത്തിൽ നടത്തി ജനങ്ങളുടെ ആദരവ് പിടിച്ചു പറ്റുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button