MALAPPURAM
‘എംഡിഎംഎക്ക് പകരം കർപ്പൂരം’, അവിടെയും തട്ടിപ്പ്; കൂട്ടയടി

മുൻകൂട്ടി പണം കൈപ്പറ്റിയ ശേഷം എംഡിഎംഎക്ക് പകരമായി കർപ്പൂരം നൽകിയതിനെ ചൊല്ലി മലപ്പുറം ഒതുക്കുങ്ങലിൽ ചെറുപ്പക്കാർ തമ്മിൽ കൂട്ടയടി. മലപ്പുറത്ത് നിന്ന് എത്തിയവർ തമ്മിലാണ് ഒതുക്കുങ്ങലിലെ റോഡിൽ അടിയുണ്ടാക്കിയത്. പ്രശ്നത്തിൽ ഇടപെട്ട ഗ്രാമ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പൊലിസിനെ വിളിച്ചു വരുത്തി.
വിവരം അറിഞ്ഞെത്തിയ തങ്ങള്‍ക്ക് മുന്നില്‍ വെച്ചും യുവാക്കള്‍ ഏറ്റുമുട്ടി എന്ന് ഒതുക്കുങ്ങള്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ കരീം പറഞ്ഞു. പമ്പിന്റെ മുന്നില്‍ വച്ച് മൂന്ന് പേര് അടികൂടുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തടഞ്ഞു നിര്‍ത്തി എന്താണ് സംഭവം എന്നന്വേഷിച്ചപ്പോള്‍ എംഡിഎംഎ എന്ന് പറഞ്ഞ് കര്‍പ്പൂരം നല്‍കി പറ്റിച്ചതായി പറഞ്ഞു.
