കരിപ്പൂർ ∙ ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായ യാത്രക്കാരൻ റിമാൻഡിൽ. ഷാർജയിൽനിന്ന് ഇന്നലെ രാവിലെ കരിപ്പൂരിലെത്തിയ മലപ്പുറം അഞ്ചച്ചവിടി സ്വദേശി അന്നാരത്തൊടിക ഷംനാസ് ആണ് പിടിയിലായത്. ഡിആർഐക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിലാണ് ഷംനാസിൽനിന്നു സ്വർണം കണ്ടെടുത്തത്.
ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 2.061 കിലോഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തു. ഈ മിശ്രിതത്തിൽനിന്ന് 1.762 കിലോഗ്രാം 24 കാരറ്റ് സ്വർണം വേർതിരിച്ചെടുത്തു. ഇതിന് 1.05 കോടി രൂപ വിലവരുമെന്നു കസ്റ്റംസ് അറിയിച്ചു. പിടികൂടിയ സ്വർണത്തിന്റെ വില ഒരു കോടി കടന്നതിനാൽ തുടർനടപടികൾക്കായി മഞ്ചേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അസി. കമ്മിഷണർ ഇ.കെ.ഗോപകുമാർ, സൂപ്രണ്ടുമാരായ ഏബ്രഹാം കോശി, ടി.എസ്. ബാലകൃഷ്ണൻ, അനൂപ് പൊന്നാരി, വിമൽകുമാർ, ടി.എൻ.വിജയ, ഫിലിപ് ജോസഫ്, ഇൻസ്പെക്ടർമാരായ കെ.ശിവകുമാർ, പോരുഷ് റോയൽ, അക്ഷയ് സിങ്, ദുഷ്യന്ത് കുമാർ, ഹെഡ് ഹവിൽദാർ എം.കെ.വൽസൻ, ലില്ലി തോമസ് എന്നിവരാണു പരിശോധനയ്ക്കു നേതൃത്വം നൽകിയത്.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…