CHANGARAMKULAM
കനത്ത കാറ്റും മഴയും പലയിടത്തും നെൽകൃഷി വെള്ളത്തിലായി

ചങ്ങരംകുളം:തുടർച്ചയായി പെയ്യുന്ന വേനൽമഴ നെൽകൃഷിക്ക് ഭീഷണിയാവുന്നു.കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും നിലയിൽ കോൾ പടവിലും പെരുമ്പാളിലും നെല്ല് വീണു. കൊയ്യാറായ നെല്ല് വീണതും വെള്ളം
പൊങ്ങിയതും കർഷകരിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം വ്യാപകമായ കൃഷി നാശം സംഭവിച്ച പ്രദേശം കൂടിയാണ് കല്ലുർമ്മ പെരുമ്പാൾ കോൾ മേഖല.അത് കൊണ്ട് തന്നെ തുടർച്ചായി പെയ്യുന്ന മഴയും കാറ്റും കർഷകരെ ആശങ്കയിലക്കിയിരിക്കുകയാണ്. വെള്ളം ഉയരുന്ന സാഹചര്യത്തിൽ പമ്പിങ് ആരംഭിച്ച് വെളളം വറ്റിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് കർഷകർ പറഞ്ഞു പ്രദേശത്ത് പച്ചക്കറി കൃഷി ഇറക്കിയ കർഷകരും തുടർച്ചയായി പെയ്യുന്ന വേനൽ മഴയിലും കാറ്റിലും ആശങ്കയിലാണ്
