Local newsMALAPPURAM

ഉൾ‌വസ്ത്രത്തിൽ ഒളിപ്പിച്ച ഒരുകോടിയുടെ സ്വർണമിശ്രിതം പിടിച്ചു; യാത്രക്കാരൻ റിമാൻഡിൽ

കരിപ്പൂർ ∙ ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായ യാത്രക്കാരൻ റിമാൻഡിൽ. ഷാർജയിൽനിന്ന് ഇന്നലെ രാവിലെ കരിപ്പൂരിലെത്തിയ മലപ്പുറം അഞ്ചച്ചവിടി സ്വദേശി അന്നാരത്തൊടിക ഷംനാസ് ആണ് പിടിയിലായത്. ഡിആർഐക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിലാണ് ഷംനാസിൽനിന്നു സ്വർണം കണ്ടെടുത്തത്.

ഉൾ‌വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 2.061 കിലോഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തു. ഈ മിശ്രിതത്തിൽനിന്ന് 1.762 കിലോഗ്രാം 24 കാരറ്റ് സ്വർണം വേർതിരിച്ചെടുത്തു. ഇതിന് 1.05 കോടി രൂപ വിലവരുമെന്നു കസ്റ്റംസ് അറിയിച്ചു. പിടികൂടിയ സ്വർണത്തിന്റെ വില ഒരു കോടി കടന്നതിനാൽ തുടർനടപടികൾക്കായി മഞ്ചേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

അസി. കമ്മിഷണർ ഇ.കെ.ഗോപകുമാർ, സൂപ്രണ്ടുമാരായ ഏബ്രഹാം കോശി, ടി.എസ്. ബാലകൃഷ്ണൻ, അനൂപ് പൊന്നാരി, വിമൽകുമാർ, ടി.എൻ.വിജയ, ഫിലിപ് ജോസഫ്, ഇൻസ്പെക്ടർമാരായ കെ.ശിവകുമാർ, പോരുഷ് റോയൽ, അക്ഷയ് സിങ്, ദുഷ്യന്ത് കുമാർ, ഹെഡ് ഹവിൽദാർ എം.കെ.വൽസൻ, ലില്ലി തോമസ് എന്നിവരാണു പരിശോധനയ്ക്കു നേതൃത്വം നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button