EDAPPAL
ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്തു.

എടപ്പാൾ | ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2024-25 പദ്ധതിയുടെ ഭാഗമായി ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്തു. പ്രസിഡന്റ് സുബൈദ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രഭാകരൻ അധ്യക്ഷനായ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിനേശൻ, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ ഷീന,പഞ്ചായത്ത് സെക്രട്ടറി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അമൃതാഗോപൻ എന്നിവർ സംസാരിച്ചു. ജനതമനോഹരൻ, ഷീജ, ആഷിഫ്, അച്ചുതൻ തുടങ്ങിയ മെമ്പർമാർ, പ്രൊമോട്ടർ ബുഷ്‌റ,എന്നിവരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.
