ഉമ്മന്‍ ചാണ്ടി കടന്നുപോയി, അതിവേഗം…. ബഹുദൂരം (1943-2023)

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;FB&lowbar;IMG&lowbar;1684432641013-3-903x1024&period;jpg" alt&equals;"" class&equals;"wp-image-42466"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കോട്ടയം&colon; ജനമനസ്സുകളില്‍ മായാത്ത സ്മരണ സൃഷ്ടിച്ച് ഉമ്മന്‍ ചാണ്ടിയുടെ വിടവാങ്ങല്‍&period; അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നെങ്കിലും ഒരിക്കല്‍ ഉമ്മന്‍ ചാണ്ടി പഴയപോലെ ജനക്കൂട്ടത്തിനിടയിലേക്ക് കടന്നുവരുമെന്ന പ്രതീക്ഷ അവസാനിപ്പിച്ചാണ് അദ്ദേഹത്തിന്റെ മടക്കം&period; താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്വീകരിച്ച നയം- അതിവേഗം ബഹുദൂരം- പോലെയായിരുന്നു അദ്ദേഹത്തിന്റെ മടക്കം&period; ജനങ്ങളെ ഭരിക്കുകയല്ല&comma; നയിക്കുന്നവനാണ് ജനനായകനായ ഒരു നേതാവെന്ന് അദ്ദേഹം മനസ്സിലാക്കികൊടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;P-IMG-20230718-WA0036&period;jpg" alt&equals;"" class&equals;"wp-image-44387"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>കാരുണ്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര&comma; വികസനമായിരുന്നു നയം&period; ജനക്ഷേമവും വികസനവും ഒരുപോലെ കൊണ്ടുപോയ ജനനായകന്‍&period; സഹജീവിയുടെ ദുഃഖം കേട്ടാല്‍ ആര്‍ദ്രമാകുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റെ സ്വത്ത്&period; ആള്‍ക്കുട്ടമായിരുന്നു ആവേശം&period; 1943 ഒക്‌ടോബര്‍ 31ന് ജനിച്ച് 2023 ജൂലായ് 18ന് വിടവാങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കരുതലിന്റെ കരസ്പര്‍ശം ഏല്‍ക്കാത്ത ഒരു മനുഷ്യന്‍ പോലും മലയാളികളില്‍ കാണില്ല&period; കൊച്ചി മെട്രോയും സ്മാര്‍ട് സിറ്റിയും വിഴിഞ്ഞം തുറമുഖവും കണ്ണൂര്‍ വിമാനത്താവളവുമടക്കം അദ്ദേഹത്തിന്റെ കരസ്പര്‍ശമേറ്റ വന്‍കിട പദ്ധതികള്‍ നിരവധിയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊതുസമൂഹത്തില്‍ അദ്ദേഹത്തിന്റെ സ്വീകാര്യതയുടെ അടയാളമായിരുന്നു ജനസമ്പര്‍ക്ക പരിപാടി&period; ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കും അഴിയാകുരുക്കുകള്‍ക്കും അവിടെ പരിഹാരം കണ്ടിരുന്നു&period; ജനങ്ങളുടെ സ്വാന്തനമായിരുന്നു ഉമ്മന്‍ ചാണ്ടി&period; യു&period;എന്‍ വരെ അംഗീകരിച്ച പരിപാടിയായിരുന്നു ജനസമ്പര്‍ക്ക പരിപാടി&period; കെ&period;എസ്&period;യു പ്രവര്‍ത്തകനായിരുന്ന കാലം മുതല്‍ മുഖ്യമന്ത്രിയായപ്പോഴും ജനങ്ങള്‍ക്കിടയില്‍ മാത്രമാണ് ഉമ്മന്‍ ചാണ്ടി ജീവിച്ചത്&period; ജനങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആവേശം&period; കോട്ടയത്തെ വീട്ടിലും തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിലും എന്തിനേറെ സഞ്ചരിക്കുന്ന കാറില്‍ പോലും ആള്‍ക്കൂട്ടമാണ്&period; ഉമ്മന്‍ ചാണ്ടി എവിടെയുണ്ടോ അവിടെ ഒരു ആള്‍ക്കൂട്ടം എപ്പോഴും കാണും&period; എല്ലാവരേയും കണ്ണുമടച്ച് വിശ്വസിക്കുകയും ആര്‍ക്കും തന്റെ ഇടങ്ങളില്‍ കടന്നുവരാനുള്ള സ്വാതന്ത്ര്യവും നല്‍കുകയും ചെയ്ത നേതാവായിരുന്നു&period; അദ്ദേഹം നല്‍കിയ സ്വാതന്ത്ര്യം പലരും ദുരുപയോഗം ചെയ്തതും അതിന്റെ പേരില്‍ ഓഫീസ് വരെ ആരോപണ നിഴലില്‍ വന്നതും എത്ര പേര്‍ കാണാന്‍ വന്നാലും ആരെയും മുഷിപ്പിക്കാതെ&comma; ഒരു വിഷമവും പ്രകടിപ്പിക്കാതെ രാത്രി എത്ര വൈകിയാലും മുഴുവന്‍ ആളുകളെയും കണ്ടശേഷമേ അദ്ദേഹം ഉറങ്ങാറുള്ളു&period; തന്റെ പക്കല്‍ വരുന്ന ഫയലുകളും പരാതികളും നിവേദനങ്ങളും മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്ന പതിവ് അദ്ദേഹത്തിനില്ല&period; അര്‍ഹതപ്പെട്ട ഒരാള്‍ക്ക് തന്റെ ഒരു കയ്യൊപ്പ് കൊണ്ട് കിട്ടേണ്ട സഹായം&comma; പരിഹാരം ഒട്ടും തന്നെ വൈകരുതെന്ന നിലപാടാണ് അതിനു കാരണം&period;അര്‍ഹതപ്പെടാത്ത പലരും സഹായത്തിനായി തന്നെ സമീപിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാം&period; അവരോടും മറുത്തൊന്ന് പറയാതെ കത്ത് നല്‍കി മടക്കി അയക്കും&period; രാഷ്ട്രീയ എതിരാളികള്‍ ഉള്‍പ്പെടെ ആരോടും ദേഷ്യമോ പകയോ അദ്ദേഹത്തിന് പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല&period; ഏതൊരു എതിരാളിയേയും സ്‌നേഹം കൊണ്ട് കീഴടക്കാന്‍ അദ്ദേഹത്തിന് അപാരമായ കഴിവായിരുന്നു&period; ആരോടും അദ്ദേഹം ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല&period; വിവാദ വിഷയങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ മറുപടി പറയാന്‍ പറ്റില്ലെങ്കില്‍ അതും ചിരിച്ച് തള്ളി തോളില്‍തട്ടി നടന്നുപോകുകയായിരുന്നു പതിവ്&period; പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് തന്നെ കല്ലെറിഞ്ഞ ചെറുപ്പക്കാരനോടും ക്ഷമിക്കാനും ചേര്‍ത്തുപിടിക്കാനും ഉമ്മന്‍ ചാണ്ടിക്ക് മാത്രമേ കഴിയൂ&period; സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരില്‍ അദ്ദേഹത്തെ രാഷ്ട്രീയമായും വ്യക്തിപരമായും കുടുംബത്തെ പോലും വേട്ടയാടിയപ്പോഴും എതിരാളികളോട് ഒരു മുഷിപ്പും അദ്ദേഹം പ്രകടിപ്പിച്ചില്ല&period;ആരോപണങ്ങളെല്ലാം രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായി അദ്ദേഹം ചിരിച്ചുകൊണ്ട് നേരിട്ടു&period; ഒരുപക്ഷേ&comma; ഒരു മനുഷ്യന് താങ്ങാന്‍ പറ്റാത്ത ആരോപണങ്ങളും ആക്ഷേപങ്ങളുമാണ് അദ്ദേഹം നേരിട്ടത്&period; രോഗബാധിതനായതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു&period; എന്നാല്‍ പുതുപ്പള്ളിയില്‍ നിന്ന് മറ്റൊരാളെ നിയമസഭയിലേക്ക് അയക്കാന്‍ പറ്റില്ലെന്ന് ജനങ്ങള്‍ വാശിപിടിച്ചതോടെ അവര്‍ക്കു മുന്നില്‍ ഉമ്മന്‍ ചാണ്ടി കീഴടങ്ങി&period; അസുഖ ബാധിതനായി ചികിത്സയില്‍ പ്രവേശിച്ച നാളുകളായിരിക്കും അദ്ദേഹത്തിന്റെ പൊതുജീവിതത്തില്‍ ലഭിച്ച വിശ്രമ നാളുകള്‍&period; വളരെ വേഗത്തിലാണ് ഉമ്മന്‍ ചാണ്ടി നടന്നിരുന്നത്&period; 79ാം വയസ്സില്‍ അതുപോലെ വളരെ വേഗത്തില്‍ അദ്ദേഹം കടന്നുപോയി&period; അതിവേഗം&&num;8230&semi; ബഹുദൂരം കടന്നുപോയി&period; ഇത്തവണ ആള്‍ക്കൂട്ടമില്ല&comma; ഒറ്റയ്ക്കാണ് യാത്ര&period; പുതുപ്പള്ളി പള്ളിയില്‍ ഇനി ഞായറാഴ്ചകളില്‍ ഉമ്മന്‍ ചാണ്ടി വരില്ല&period; വ്യാഴാഴ്ച പള്ളിയില്‍ അവസാനമായി എത്തുന്ന അദ്ദേഹം ഇനിയുള്ള കാലം അവിടെ അന്ത്യവിശ്രമം കൊള്ളും&period;ബംഗലൂരു ഇന്ദിരാനഗറിലെ ടി&period;ജോണിന്റെ വസതിയില്‍ പുലര്‍ച്ചെ 4&period;25നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം&period; ഭൗതികദേഹം ബംഗലൂരു നഗരത്തിന്റെ ആദരാഞ്ജലി ഏറ്റുവാങ്ങി ഉച്ചയോടെ തിരുവനന്തപുരത്തേക്ക് എയര്‍ ആംബുലന്‍സില്‍ കൊണ്ടുവരും&period; കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇവിടെ അന്തിമോപചാരം അര്‍പ്പിച്ചു&period; കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ&comma; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ&comma; à´¡à´¿&period;കെ ശിവകുമാര്‍&comma; തമിഴ്‌നാട് മുഖ്യമന്ത്രി എം&period;കെ സ്റ്റാലിന്‍&comma; എഐസിസി ജനറല്‍ സെക്രട്ടറി കെ&period;സി വേണുഗോപാല്‍ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ചു&period; തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിലും ദര്‍ബാര്‍ ഹാളിലും കെപിസിസി യിലും പൊതുദര്‍ശനം നടക്കും&period; നാളെ രാവിലെ എം&period;സി റോഡ് വഴി കോട്ടയത്തേക്ക് വിലാപ യാത്ര&period; തിരുനക്കര മൈതാനത്തും തുടര്‍ന്ന് പുതുപ്പള്ളിയിലെ വീട്ടിലും പൊതുദര്‍ശനം&period; മറ്റന്നാള്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ സംസ്‌കാരം നടക്കും&period; സംസ്ഥാനത്ത് മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു&period; കെപിസിസിയുടെ പൊതു വ്യക്തി നിയമം ജനസദസ്സ് മാറ്റിവച്ചു&period;നാളെ നിശ്ചയിച്ചിരുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനവും മാറ്റി&period; എന്‍&period;എസ്&period;എസ് സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കി&period; സര്‍ക്കാര്‍&comma; പൊതുമേഖല&comma; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഇന്ന് അവധിയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

1 hour ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

1 hour ago

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

2 hours ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

2 hours ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

5 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

5 hours ago