ഉപരി പഠനത്തിന് സീറ്റ് ലഭിക്കാതെ കണ്ണീരൊഴുക്കിയ വിദ്യാർത്ഥിനിയെ അപമാനിച്ച തവനൂർ എം എൽ എ വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണം: മുസ്ലിം ലീഗ്
എടപ്പാൾ : ഉന്നത വിജയം കരസ്ഥമാക്കിയിട്ടും പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാതെ പ്രയാസപ്പെടുന്ന ആയിരക്കണക്കായ വിദ്യാർത്ഥികൾ മലബാർ മേഖലയിൽ പ്രയാസപ്പെടുമ്പോൾ തന്റെ ദുഃഖം കരഞ്ഞുകൊണ്ട് പങ്കുവെച്ച വിദ്യാർത്ഥിനിയെ അപമാനിച്ചതിലൂടെ വിദ്യാർത്ഥി സമൂഹത്തെ ഒന്നടങ്കം അപമാനിക്കുകയാണ് തവനൂർ മണ്ഡലം എം എൽ എ കെ ടി ജലീൽ ചെയ്തതെന്നും. വിദ്യാർത്ഥി സമൂഹത്തോട് എംഎൽഎ മാപ്പ് പറയണമെന്നും തവനൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് നേതൃ സംഗമം ആവശ്യപ്പെട്ടു.
നേതൃത്വ സംഗമത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളും, പോഷക സംഘടനകളുടെ മണ്ഡലം ഭാരവാഹികളും ആണ് പങ്കെടുത്തത് .
സംഗമം പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ ഉദ്‌ഘാടനം ചെയ്തു.
എം അബ്‌ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു.
സിപി ബാവ ഹാജി,എ പി ഉണ്ണികൃഷ്ണൻ, സൈതലവി മാസ്റ്റർ, അഡ്വ ഷമീർ, കെ ടി അഷ്‌റഫ്, അഡ്വ ആരിഫ് ടി പി ഹൈദരലി, മുജീബ് പൂളക്കൽ, പത്തിൽ അഷ്‌റഫ്, എൻ കെ റഷീദ്, മൊയ്‌ദീൻ കോയ, സിറാജ് പത്തിൽ, വിപി റഷീദ്, കെ പി മുഹമ്മദലി ഹാജി, അസ്‌ലം തിരുത്തി, കഴുകിൽ മജീദ്,പി എസ് ശിഹാബ് തങ്ങൾ,പി കെ കമറു, സിപി ബാപ്പുട്ടി ഹാജി, നൗഫൽ തണ്ടിലം, ഐപി ജലീൽ, റഫീഖ് പിലാക്കൽ, സി എം ടി സിതീ, വിവിഎം മുസ്തഫ, ഹസ്സൈനാർ നെല്ലിശ്ശേരി, ഏവി നബീൽ, റാസിഖ് എം പ്രസംഗിച്ചു.