POLITICS
ഉപരാഷ്ട്രപതി ജഗ്ദീപ് ധനകര്‍ രാജിവച്ചു

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു. രാജിക്കത്ത് രാഷ്ട്രപതി ദ്രപൗപദി മുര്‍മുവിന് അയച്ചു.ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഇന്നലെ രാജ്യസഭ നിയന്ത്രിച്ചതും പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തതും ധന്‍കര്‍ ആയിരുന്നു.
അപ്രതീക്ഷിതമായിട്ടായിരുന്നു ധന്‍കറിന്റെ രാജി. അഭിമാനത്തോടെയാണ് പടിയിറക്കമെന്ന് ധന്‍കര്‍ പറഞ്ഞു. ഭരണഘടനയുടെ 67 എ പ്രകാരമാണ് രാജി നല്‍കിയിരിക്കുന്നതെന്നും ധന്‍കര്‍ അറിയിച്ചു
