CHANGARAMKULAMLocal news
കല്ലുംപുറം സിറാജുൾ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു


കടവല്ലൂർ:കല്ലുംപുറം സിറാജുൾ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. സ്കൂൾ ജോയിന്റ് സെക്രട്ടറി സുബൈർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മെമെന്റോകൾ നൽകി ആദരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ലിനി ഷിബു സ്വാഗതവും, റുമാ ജോർജ് നന്ദിയും പറഞ്ഞു. പരിപാടികൾക്ക് അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ പ്രിൻസിപ്പാൾ ലിനി ഷിബു, ജോയിൻ സെക്രട്ടറി സുബൈർ, എച്ച്.ഒ.ഡി സിമി അനിൽ എന്നിവർ നേതൃത്വം നൽകി.
