EDAPPAL
ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനം നടന്നു


എടപ്പാൾ: ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം എടപ്പാൾ ബിആർസിയിൽ നടന്നു. സാൻ്റ് ആർട്ടിസ്റ്റും ചിത്രകാരനും സിനിമാ കലാ സംവിധായകനുമായ ഉദയൻ എടപ്പാൾ ഉദ്ഘാടനം ചെയ്തു. എച്ച്.എം ഫോറം സെക്രട്ടറി സി.എസ് മോഹൻദാസ് അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികളുടേയും വിദ്യാരംഗം കൺവീനർമാരുടേയും ഗസൽ ഗാനങ്ങൾ അരങ്ങേറി. ചിത്രകാരൻ ടി.കെ മുരളിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ചിത്രകലാ ശില്പശാല നടത്തി. ഉപജില്ലാ കൺവീനർ സുബീന സ്വാഗതവും സാവിത്രി ടീച്ചർ നന്ദിയും പറഞ്ഞു.













