VATTAMKULAM
ഉത്സവ പറമ്പിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മസേനാംഗങ്ങൾ നീക്കം ചെയ്തു.
കുളങ്കര ഭഗവതി ക്ഷേത്ര താലപൊലിക്ക് ശേഷം ഉത്സവ പറമ്പിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മസേനാംഗങ്ങൾ നീക്കം ചെയ്തു. കുളങ്കര പാടത്ത് ഉത്സവ ശേഷം ഉണ്ടായിരുന്ന വലിയ തോതിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് വട്ടംകുളം ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേനാംഗങ്ങളുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.എൻ. ഉദയൻ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി മോൾ പാലത്തിങ്ങൽ ഏറ്റുവാങ്ങി.വൈ.പ്രസിഡന്റ് എം.എ. നജീബ്, മജീദ് കഴുങ്കിൽ, സുബിത വിളക്കത്ര വളപ്പിൽ , എൻ.ചന്ദ്രമ്പോസ് , സെക്രട്ടറി ആർ.രാജേഷ്, എം.ജി.സുരേഷ്, സതീഷ് അയ്യാപ്പിൽ , ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ എം.ശങ്കരനാരായണൻ , പ്രജിത്ത് തേറയിൽ, ഇ.വി. അനീഷ്, കെ.വിനോദ് എന്നിവർ പങ്കെടുത്തു.