ഇ എസ് എ എടപ്പാൾ സംഘടിപ്പിക്കുന്ന ശ്രീ കുമരൻ ടി എം ടി കേരള സ്റ്റീൽസ് ആൻഡ്‌ ഗ്ലാസ്‌ എസ് എഫ് എ അഖിലേന്ത്യാ സെവൻസ് ജനകീയ ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കമാവും

എടപ്പാൾ: ഇ എസ് എ എടപ്പാൾ സംഘടിപ്പിക്കുന്ന ശ്രീ കുമരൻ ടി എം ടി കേരള സ്റ്റീൽസ് ആൻഡ്‌ ഗ്ലാസ്‌ എസ് എഫ് എ അഖിലേന്ത്യാ സെവൻസ് ജനകീയ ഫുട്ബോൾ മേള സ്പോർട്സ് കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള എടപ്പാൾ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ 2024 ജനുവരി 14 ചൊവ്വാഴ്ച ഉദ്ഘാടനം നടക്കുകയാണ്.തവനൂർ എം എൽ എ ശ്രീ കെ ടി ജലീൽ ഉദ്ഘാടനം നിർവ്വഹിക്കുന്ന ഉദ്ഘാടനചടങ്ങിൽ എം എൽ എമാരായ ശ്രീ ഷംസുദ്ധീൻ, മുഹ്സിൻ , മുൻ എം എൽ എ ബലറാം,ജില്ലാ പഞ്ചായത്ത്‌ മെമ്പർമാർ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ,ജനപ്രതിനിധികൾ, രാഷ്ട്രീയസാമൂഹികരംഗത്തെ പ്രമുഖർ, എടപ്പാളിലെ വ്യാപാരവ്യവസായ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഫുട്ബോൾ മേളയിൽ കേരളത്തിലെ 28 പ്രമുഖ ടീമുകൾ മത്സരത്തിൽ മാറ്റുരക്കും.പ്രമുഖ ഫുട്ബോൾ താരങ്ങളായ ഉസ്മാൻ ആഷിക്, ആറ്റിറ്റി, ബ്രോൺസോൺ, റൊണാൾഡിൻഹോ, K4കട്ടൻ,ജി കെ സുജിത്ത്, നാബി സെനഗൽ, സജ്ജാദ്, ഇസ്മായിൽ, ദിൽഷാദ്,അസ്ഫർ, നൗഷാദ് ബാപ്പു, സൽമാൻ കള്ളിയത്ത്, ഡീക്കോ, ജുനൈൻ, ടോണി, സഹീർ തുടങ്ങിയവർ പങ്കെടുക്കും.കമ്മറ്റി ചെയർമാൻ നൗഫൽ തണ്ടിലം, കൺവീനർ സുമേഷ് ഐശ്വര്യ, ട്രഷറർ പി പി ബിജോയ്‌,വൈസ് ചെയർമാൻമാർ അസ്‌ലം തിരുത്തി, ഹമീദ് നടുവട്ടം, അക്ബർ കെ വി എടപ്പാൾ, ഇ പി രാജീവ്‌, ജോയിന്റ് കൺവീനർമാർ ഹാരിസ് തൊഴുത്തിങ്ങൽ,നവാസ് അയിലക്കാട്,അനീഷ്, നെഹൽ റഫീക്ക് തുടങ്ങിയവർ ഫുട്ബോൾ മേളക്ക് നേതൃത്വം നൽകുമെന്ന് സംഘാടകർ അറിയിച്ചു.

Recent Posts

കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തിനു സമീപത്തെ മാലിന്യകുഴിയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.

ആഭ്യന്തര ടെർമിനലിന് സമീപമുള്ള അന്ന സാറാ കഫെയുടെ പിൻഭാഗത്തുള്ള മാലിന്യക്കുഴിയിലാണ് കുട്ടി വീണത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ദമ്ബതികളുടെ മകൻ റിതാൻ…

33 minutes ago

‘അശാസ്ത്രീയ ഗതാഗത നയം’; സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്.

തൃശൂര്‍: അശാസ്ത്രീയ ഗതാഗത നയത്തിനെതിരെയും അടിയന്തര ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയും സ്വകാര്യ ബസുടമകളുടെ മേഖലാ പ്രതിഷേധ സംഗമം നടത്തുമെന്ന് കേരള…

2 hours ago

ജില്ലയിൽ വ്യാജമദ്യത്തിനും മയക്കുമരുന്നിനുമെതിരെ കർശന നടപടി സ്വീകരിക്കും.

ജില്ലയിൽ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും മറ്റു ലഹരിപദാർത്ഥങ്ങളുടെയും ഉൽപാദനവും വിപണനവും തടയുന്നതിന് കർശന നടപടി സ്വീകരിക്കാൻ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി…

2 hours ago

വിവാഹ സംഘത്തെ പൊലീസ് മർദിച്ച സംഭവം: എഫ്ഐആറിലെ സമയത്തിൽ വൈരുധ്യം.

പത്തനംതിട്ട ∙ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു മടങ്ങിയ സംഘത്തെ പൊലീസ് മർദിച്ച സംഭവത്തിൽ റജിസ്റ്റർ ചെയ്ത 2 എഫ്ഐആറുകളിലെയും സമയത്തിൽ വൈരുധ്യം.…

3 hours ago

ഹേമ കമ്മിറ്റി റിപ്പോർട്ട്: പൊലീസ് അന്വേഷണം തടയാനാകില്ല, ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാൽ പൊലീസ്…

3 hours ago

ഷോക്കടിക്കും! സംസ്ഥാന ബജറ്റ്: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു.

             തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം…

3 hours ago