ഇർശാദ് സ്കൂൾ ആദ്യകാല വിദ്യാർത്ഥികളുടെ പ്രഥമ സംഗമം മെയ് 27ന് നടക്കും
May 19, 2023
ചങ്ങരംകുളം:പന്താവൂർ ഇർശാദ് അഫ്സലുൽ ഉലമ ആദ്യകാല വിദ്യാർത്ഥികളുടെ പ്രഥമ സംഗമം മെയ് 27 ശനിയാഴ്ച വിപുലമായ പരിപാടികളോടെ ഇർശാദ് ക്യാമ്പസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ആദ്യകാല അധ്യാപകരും വിദ്യാർത്ഥികളുമായ 500 ഓളം പേരാണ് സംഗമത്തിൽ പങ്കെടുക്കുക.സംഗമത്തിൽ പ്രശസ്ത എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. വിവിധ സെഷനുകളിലായി അധ്യാപകർ പഴയ ക്ലാസ് റൂം ഒരുക്കി വിദ്യാർത്ഥികളുമായി സംവദിക്കും. കാലത്ത് ഒൻപതരയ്ക്ക് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. ചടങ്ങിൽ വിദ്യാഭ്യാസ- മത- സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. ഉമർ പുനത്തിൽ( ചെയർമാൻ), ഷാഫി ചിയാനൂർ( ജനറൽ കൺവീനർ), റസാൻ നിസാമി( ഫിനാൻസ് സെക്രട്ടറി), കെ. സിദ്ധിക്ക് മൗലവി, വാരിയത്ത് മുഹമ്മദാലി, ഫക്രുദീൻ പന്താവൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.