EDAPPAL

ഇലക്ഷൻ കിംഗ് പദ്മരാജൻ വീണ്ടും രംഗത്ത്; 254-ാം മത്സരത്തിന് മുന്നോടിയായി ക്ഷേത്ര ദർശനം

എടപ്പാൾ : “ഇലക്ഷൻ കിംഗ്” എന്നറിയപ്പെടുന്ന പദ്മരാജൻ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി. മഹാദേവന്റെ അനുഗ്രഹം തേടി പ്രത്യേക പ്രാർത്ഥനകൾ നടത്തിയ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ പ്രാവശ്യം പെരുമ്പൂർ മണ്ഡലത്തിൽ നിന്നാണ് പദ്മരാജൻ മത്സരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ 254-ാമത്തെ തിരഞ്ഞെടുപ്പ് മത്സരമാണ്. പ്രധാന എതിരാളിയായി പ്രമുഖ സിനിമാതാരവും തമിഴ് ദ്രാവിഡ പാർട്ടിയുടെ പ്രസിഡന്റുമായ വിജയ് രംഗത്തുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ വ്യക്തിയാണ് പദ്മരാജൻ. പ്രധാനമന്ത്രി, രാഷ്ട്രപതി, മുഖ്യമന്ത്രിമാർ തുടങ്ങി പ്രമുഖരോട് എതിർത്ത് മത്സരിച്ച അനുഭവവും അദ്ദേഹത്തിനുണ്ട്.
പ്രധാന തിരഞ്ഞെടുപ്പുകൾക്ക് മുൻപ് പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് പദ്മരാജന്റെ പതിവാണ്. ക്ഷേത്രത്തിൽ എത്തിയ അദ്ദേഹത്തെ മുൻ ശബരിമല മാളികപ്പുറം മേൽശാന്തിയും നിലവിലെ മേൽശാന്തിയുമായ പി.എം. മനോജ് എംബ്രാന്തിരിയും ആദരിച്ചു. ചടങ്ങിൽ ഭഗവൽ പ്രസാദവും അദ്ദേഹത്തിന് കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button