ഇര തേടുന്നവർ ഹോം സിനിമ പാലക്കാട് ജില്ലയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്നു
May 28, 2023
ഇര തേടുന്നവർ ഹോം സിനിമ ഷൂട്ടിംഗ് കോഴിക്കര, മുതുതല, കപ്പൂർ പ്രദേശങ്ങളിൽ പുരോഗമിക്കുന്നു. ജനഹൃദയങ്ങളെ നടുക്കിയ മനുഷ്യക്കുരുതിയെ ആസ്പദമാക്കി സജു മാധവ് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഉണ്ണി പാലക്കലും കലാ സംവിധാനം എം.വി അനിൽകുമാറുമാണ്. മിസ്റ്റ് മീഡിയ പ്രൊഡക്ഷനിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് മിഥുൻ ഭരണിയാണ്. ഒട്ടനവധി വിഷ്വൽ ഷൂട്ടിങ്ങിന് ക്യാമറ ചെയ്ത നിഖിൽ എടപ്പാളാണ് ക്യാമറാമാൻ.