പൊന്നാനി ബ്ലോക്ക് ബജറ്റ്: ഭവന-ആരോഗ്യമേഖലയ്ക്ക് മുൻഗണന
എടപ്പാൾ : ഭവന-ആരോഗ്യമേഖലയ്ക്ക് മുൻതൂക്കം നൽകുന്ന പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് ആർ. ഗായത്രി അവതരിപ്പിച്ചു. 9,86,83,966 രൂപ വരവും 9,80,94,840 രൂപ ചെലവും 5,89,126 രൂപ നീക്കിയിരിപ്പുമുള്ള മിച്ച ബജറ്റാണ് അവതരിപ്പിച്ചത്.
ഭവന നിർമാണത്തിന് 3.03 കോടി, ആരോഗ്യമേഖലയ്ക്ക് 1.41 കോടി, കാർഷികമേഖലയ്ക്ക് 48.96 ലക്ഷം എന്നിങ്ങനെയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. മറ്റു മേഖലകൾക്കുള്ള തുക: ഭിന്നശേഷിക്ഷേമം- 38.5 ലക്ഷം, കലാ-കായിക-സാംസ്കാരിക രംഗം- 16 ലക്ഷം, വിദ്യാഭ്യാസക്ഷേമം- 83.9 ലക്ഷം, വനിതാവികസനം- 89.7 ലക്ഷം, ജലസംരക്ഷണം- 27.62 ലക്ഷം. കുട്ടികളുടെ രചനകളുടെ പ്രസാധനം, ആത്മഹത്യാപ്രവണതയുള്ളവരെ കണ്ടെത്തി പ്രതിരോധ നടപടിയെടുക്കൽ തുടങ്ങി 24 നൂതന ആശയങ്ങൾ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ്, സി.പി. നസീറ, സെക്രട്ടറി എസ്.ആർ. രാജീവ് എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് സി. രാമകൃഷ്ണൻ അധ്യക്ഷനായി.