ഇരുപത്തിയഞ്ചു വർഷത്തോളം തരിശിടം ഇപ്പോൾ തണ്ണിമത്തൻ വിളയും കൃഷിയിടം

എടപ്പാൾ | ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ അയിലക്കാട് അയ്യപ്പൻകാ
വ് ക്ഷേത്രത്തിന് സമീപം പള്ളശ്ശേരി ശിവൻ എന്നവരുടെ കൈവശത്തിലുള്ള 60സെ
ൻ്റ് സ്ഥലത്താണ് തണ്ണിമത്തൻ കൃഷി ചെയ്തത്. ഇരുപത്തിഅഞ്ചു വർഷത്തിനു മുകളിൽ ജലലഭ്യത കുറവ് മൂലം കൃഷിക്ക് ഉപയോഗിക്കാതെ തരിശായിരുന്നു ഇത്. കുഞ്ഞൻ ചേരുങ്ങൽ,ശാന്ത തലേക്കര,സുധ പടിക്ക പറമ്പിൽ എന്നിവർ ചേർന്ന് കൃഷിയോഗ്യമാക്കിയാണ് തണ്ണിമത്തൻ കൃഷിചെയ്ത് വിളവെടുപ്പ് നടത്തിയത്.കി
രൺ എന്ന ഇനമാണ് കൃഷി ചെയ്തത്. കൃഷിയുടെ വിളവെടുപ്പ് എടപ്പാൾ ഗ്രാമ
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പ്രഭാകരൻ്റെ അധ്യക്ഷതയിൽ പ്രസിഡൻ്റ് സി വി സുബൈദ ടീച്ചർ നിർവഹിച്ചു. കൃഷി ഓഫീസർ സുരേന്ദ്രൻ എം പി പദ്ധതി വിശദീകരണം നടത്തി. സ്റ്റേറ്റ് ഹോർട്ടികൾച്ചർ പദ്ധതി പ്രകാരം സബ്സിഡി നൽകിയാണ് കൃഷി, ചടങ്ങിൽ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ഫീൽഡ് അസിസ്റ്റൻ്റ് ജ്യോതി, വാർഡ് മെമ്പർ ജനത മനോഹരൻ,,കാർഷിക വികസന സമിതി അംഗം മോഹനൻ ടി പി,കുഞ്ഞൻ ചേരുങ്ങൽ,ദേവീദാസൻ,ശാന്ത തലേക്കര,സുധ പടിക്കപറമ്പിൽ,റീന പുതുപ്പറമ്പിൽ,പ്രബിത ചേരുങ്ങൽ എന്നിവർ പങ്കെടുത്തു
