വളാഞ്ചേരി : ജലവകുപ്പിന്റെ അനാസ്ഥയിൽ കുടിവെള്ളം കിട്ടാതെ ജനങ്ങൾ വലയുന്നു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലാണ് ചുട്ടുപൊള്ളുന്ന വേനലിൽ കഴിഞ്ഞ ഇരുപത് ദിവസമായി കുടിവെള്ളമില്ലാതെ ജനങ്ങൾ പ്രയാസപ്പെടുന്നത്. ഇരിമ്പിളിയം കൈതക്കടവിലുള്ള ഇരിമ്പിളിയം വളാഞ്ചേരി ത്വരിതഗ്രാമീണ കുടിവെള്ളപദ്ധതിവഴി വിതരണം ചെയ്യുന്ന ശുദ്ധജലവിതരണമാണ് രണ്ടര ആഴ്ചയായി മുടങ്ങിക്കിടക്കുന്നത്.
പദ്ധതിവഴിയുള്ള വെള്ളം മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് ഈ പ്രദേശത്തുള്ളവർ ഏറെയും. ഈ കുടുംബങ്ങളാണ് കടുത്ത വേനലിൽ ദുരിതത്തിലായത്. മോട്ടോർ കേടാവുക, സ്ഥിരമായി വെള്ളക്കുഴലുകൾ പൊട്ടുക, വൈദ്യുതി വിതരണം തകരാറിലാവുക തുടങ്ങിയവയാണ് ജലവിതരണം മുടങ്ങുന്നതിന് പ്രധാനകാരണങ്ങളായി അധികൃതർ പറയുന്നത്. എന്നാൽ മോട്ടോറിന്റെയും പ്രധാന പൈപ്പ് ലൈനിന്റെയും ക്ഷമത കൂട്ടാതെ അശാസ്ത്രീയമായി കൂടതൽ കണക്‌ഷനുകൾ നൽകുന്നത് ജലവിതരണം അവതാളത്തിലാക്കുന്നുവെന്ന് ആക്ഷേപമുണ്ട്.
പദ്ധതിമേഖലയിൽ സ്ഥിരം തടയണ നിർമിക്കണമെന്ന ആവശ്യം പരിഗണിക്കാത്തതും വേനൽക്കാലമാകുന്നതോടെ പ്രതിസന്ധി രൂക്ഷമാകുന്നുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ആരോപിക്കുന്നു. നിലവിലെ മോട്ടാർ കേടാവുമ്പോൾ പകരം സ്ഥാപിക്കാനാുള്ള മോട്ടോർ തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്. കുടിവെള്ളം മുടങ്ങാതെ ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ഭരണസമിതിയുടെ ആവശ്യം ജലവകുപ്പ് ചെവിക്കൊണ്ടിട്ടില്ലെന്നും ഭരണസമിതി ആരോപിക്കുന്നു. ഇതിനെതിരെ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധ സമരത്തിനിറങ്ങുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷഹനാസ് പറഞ്ഞു.ജലവകുപ്പിന്റെ അനാസ്ഥയെന്ന് ആക്ഷേപം
മഞ്ചേരി: പഠനം നടത്താൻ പ്രായമൊരു തടസ്സമല്ല. 60ാം വയസ്സിലും എസ്.എസ്.എൽ.സി പരീക്ഷക്കുള്ള തയാറെടുപ്പിലാണ് നെല്ലിപ്പറമ്പ് ചെട്ടിയങ്ങാടി ശ്രീവത്സം വീട്ടിൽ കുമാരി.…
എടക്കര: എടക്കര കുടിവെള്ള പദ്ധതിയുടെ ടാങ്കിന് സമീപത്തെ കാടുമൂടിയ പ്രദേശത്ത് തീ പടര്‍ന്നു. നാട്ടുകാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് തീയണച്ചു.…
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പകല്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍…
കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കിലും പണിക്കൂലിയും നികുതിയുമെല്ലാം ആനുപാതികമായി ചേരുമ്പോള്‍ വലിയ വില മാറ്റമുണ്ടാകും.…
മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച…
വനിതാദിനത്തോടനുബന്ധിച്ച് അസ്സബാഹ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം വെബിനാർ (08-03-25 ശനിയാഴ്ച) സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: മുഹമ്മദ്കോയ എം. എൻ.…