PONNANI

പി സി ഡബ്ലു എഫ് മാധ്യമ പുരസ്ക്കാരം നൗഷാദ് പുത്തൻ പുരയ്ക്ക്

പൊന്നാനി : താലൂക്കിലെ മാധ്യമ സാഹിത്യ രംഗത്തെ പ്രതിഭകൾക്ക് പ്രോത്സാഹനം നല്‍കുന്നതിനായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ നൽകി വരുന്ന രണ്ടാമത് മാധ്യമ സാഹിത്യ പുരസ്ക്കാരത്തിന് മാധ്യമം ലേഖകൻ നൗഷാദ് പുത്തൻ പുരയിലും, യുവ കവി ഇബ്രാഹിം പൊന്നാനിയും അർഹരായി.

2019 -20 ൽ പത്ര മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ഏറ്റവും സാമൂഹ്യ പ്രസക്തിയുളള വിഷയത്തെ ആസ്പദമാക്കിയുളള അന്വേഷണാത്മക ലേഖനത്തിന് മാധ്യമ അവാർഡും, അതേ വർഷം ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കഥയാണ് സാഹിത്യ അവാർഡിനായും പരിഗണിച്ചിരുന്നത്.

2019 ൽ മാധ്യമം പത്രത്തിൽ പ്രസിദ്ധീകരിച്ച “തിരയടിക്കുന്നത് തീരാ ദുരിതത്തിലേക്ക് ” എന്ന മത്സ്യ തൊഴിലാളികളെ സംബന്ധിച്ച ലേഖന പരമ്പര മാധ്യമ പുരസ്കാരത്തിനും,

യുവ കവി ഇബ്രാഹീം പൊന്നാനിയുടെ പ്രളയ കഥ എന്ന സാഹിത്യ വിഭാഗത്തിലും അവാർഡിനായി തെരഞ്ഞെടുത്തു.

പ്രൊഫ: കടവനാട് മുഹമ്മദ് ചെയർമാനും, കവിയും എഴുത്തുകാരനുമായ വി വി രാമകൃഷ്ണൻ മാസ്റ്റർ, ചരിത്രകാരൻ അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡിനർഹമായവരെ കണ്ടെത്തിയത്.

മെയ് 28, 29 തിയ്യതികളിൽ പി.വി.എ ഖാദർ ഹാജി നഗറിൽ (ആർ വി പാലസ്) നടക്കുന്ന പി സി ഡബ്ലു എഫ് പതിനാലാം വാർഷിക സമ്മേളനവും, ഒമ്പതാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും വേദിയിൽ വെച്ച് ക്യാഷ് അവാർഡും, പ്രശസ്തി പത്രവും, ഫലകവും അവാർഡ്
ജേതാക്കൾക്ക് കൈമാറുന്നതാണ്.

പി കോയക്കുട്ടി മാസ്റ്റർ (വർക്കിംഗ് പ്രസിഡണ്ട് , പി സി ഡബ്ലു എഫ് കേന്ദ്ര കമ്മിറ്റി)
ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ (ജൂറി അംഗം)
സി വി മുഹമ്മദ് നവാസ് (ജന: സെക്രട്ടറി പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി)
ഇ പി രാജീവ് (ട്രഷറർ പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി)
ശിഹാബ് കെ കെ. എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button