മലപ്പുറത്ത് യുവാക്കൾ MDMA യുമായി
പോലീസ് പിടിയിൽ


തിരൂര്‍: കാറില്‍ കടത്തിയ
196 ഗ്രാം എംഡിഎംഎയുമായി അന്തര്‍സംസ്ഥാന ലഹരിക്കടത്ത്
സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍.
തിരൂര്‍ പറവണ്ണ പള്ളാത്ത് അബൂബക്കര്‍ അഹദ് (30), വേങ്ങര പൂച്ചേങ്ങല്‍ അബൂബക്കര്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് ലക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കളാണ് പിടികൂടിയത്.
ഇവരില്‍നിന്ന് സ്ഥിരമായി ലഹരിവാങ്ങുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി തിരൂര്‍ സിഐ എം ജെ ജിജോ അറിയിച്ചു. പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്
ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു
തിരൂര്‍ ഡിവൈഎസ് വി വി
ബെന്നിയുടെ നേതൃത്വത്തില്‍
സിഐയുടെയും സംഘത്തിന്റെയും
പരിശോധന. എസ്ഐമാരായ
സജേഷ് സി ജോസ്, വിപിന്‍,
പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്,
പ്രതിഷ് കുമാര്‍, അരുണ്‍,ആന്റണി
എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.













