Local newsPONNANI

തെരുവോരങ്ങളെ ചെങ്കടലാക്കി എല്‍ഡിഎഫ് റോഡ് ഷോ

പൊന്നാനി :തെരുവോരങ്ങളെ ചെങ്കടലാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിനന്ദകുമാറിന്റെ റോഡ്ഷോ ആലംകോട് നന്നംമുക്ക് പഞ്ചായത്തില്‍ പ്രചരണം നടത്തി.കാലത്ത് 7 മണി മുതൽ
മാറഞ്ചേരി പഞ്ചായത്തിൽ ഗൃഹസന്ദർശനത്തിന് ശേഷം 10 മണിക്ക് കരിങ്കല്ലത്താണിയിലെ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനവും 10.30 മുതൽ 11.30 വരെ പെരുമ്പടപ്പ് മേഖലയിലെ വിവിധ കോളനി യോഗങ്ങളിലും നന്ദകുമാര്‍ പ്രചരണം നടത്തി.11 മുതൽ 12 വരെ എരമംഗലം അങ്ങാടിയിലെ കടകൾ കയറി 12 മുതൽ 1.30 വരെ എരമംഗലം മേഖലയിൽ വോട്ടഭ്യർത്ഥിച്ച് ച്ചഭക്ഷണത്തിന് ശേഷമാണ് ആലംകോട് നന്നംമുക്ക് മേഖലയിൽ റോഡ് ഷോയില്‍ പങ്കെടുത്തത്.പി ശ്രീരാമകൃഷ്ണന്‍ അടക്കമുള്ള നേതാക്കളും റോഡ്ഷോയുടെ ഭാഗമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button