KERALA


ഇതര സംസ്ഥാന തൊഴിലാളിയെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇതര സംസ്ഥാന തൊഴിലാളിയെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലാണ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിലുണ്ടായിരുന്ന രേഖകളില്‍ നിന്ന് മരിച്ചത് ഒഡീഷാ സ്വദേശി ഉത്തം പ്രഥാനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇന്ന് രാവിലെയാണ് കുട്ടിക്കാട്ടില്‍ ഒരാള്‍ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ മരിച്ചതായി തിരിച്ചറിഞ്ഞു.

തുടര്‍ന്ന് പ്രദേശവാസികള്‍ വിവരം അറിയിച്ചതനുസരിച്ച് പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി. തുടര്‍ നടപടികള്‍ സ്വീകരിച്ച പൊലീസ് മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അതേ സമയം ഇയാള്‍ എങ്ങനെയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇയാള്‍ കുറ്റിക്കാട്ടില്‍ എങ്ങനെ എത്തപ്പെട്ടു എന്ന കാര്യത്തിലും ഇതുവരെ സ്ഥിരീകരണമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button