KERALA
ഇടപ്പള്ളിയിൽ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു

എറണാകുളം ഇടപ്പള്ളിയിൽ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു. ഇടപ്പള്ളി കുന്നുംപുറത്താണ് തീപിടുത്തം ഉണ്ടായത്.
മുകൾ നിലയിൽ ലോഡ്ജും താഴെ ഹോട്ടലും പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ പുറത്തേക്ക് എത്തിക്കുകയാണ് ഇപ്പോൾ. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
വളരെ വൈകിയാണ് ഫയർ ഫോഴ്‌സ് പ്രദേശത്ത് എത്തിയത്. ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
തീപിടുത്തതിന് പിന്നിലെ കാരണം വ്യക്തമല്ല.
