EDAPPAL
ആൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റി യോഗം എടപ്പാളിൽ ചേർന്നു


എടപ്പാൾ: ആൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റി യോഗം എടപ്പാൾ സി കെ ടവറിൽ നടന്നു. സംസ്ഥാന പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പാലക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കരുണൻ ചങ്ങരംകുളം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംഘടനയുടെ
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന കൂപ്പൺ നറുക്കെടുപ്പിലെ വിജയിക്കുള്ള സമ്മാനദാനം സംസ്ഥാന ജനറൽ സെക്രട്ടറി അമാനുള്ള ഉള്ളണം മോഹനൻ കോട്ടക്കൽ എന്നിവർ ചേർന്ന് നിർവഹിച്ചു.
എടപ്പാൾ മേഖല കമ്മിറ്റിയുടെ യൂണിഫോം വിതരണം എടപ്പാൾ പഞ്ചായത്ത് അംഗം ദേവദാസ്
നിർവഹിച്ചു. റഫീഖ് പരപ്പനങ്ങാടി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ബസ് ഓണേഴ്സ് സെക്രട്ടറി യുകെ മുഹമ്മദ്, അഭിലാഷ് തിരൂർ, മെഹബൂബ്, അനിൽ വളാഞ്ചേരി എന്നിവർ സംസാരിച്ചു. മേഖല പ്രസിഡൻ്റ് പ്രശാന്ത് സ്വാഗതവും ജയൻ നന്ദി പറഞ്ഞു.
