THAVANUR

ആൾ ഇന്ത്യ സിവിൽ സർവ്വീസ് കായിക മേളയിൽ സ്വർണ്ണ മെഡൽ ജേതാവിനെ അഭിനന്ദിച്ചു

കുറ്റിപ്പുറം :തവനൂർ റോസ ഫിസിക്കൽ & ഫിറ്റ്നസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആൾ ഇന്ത്യ സിവിൽ സർവ്വീസ് കായിക മേളയിൽ സ്വർണ്ണ മെഡൽ ജേതാവായ പൊന്നാനി AEO ഓഫീസ് ജീവനക്കാരനായ അനീസ് റഹ്മാനെ , കുററിപുറം പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ ശ്രീ. വാസുണ്ണി സ്നേഹോപഹാരം നൽകി അഭിനന്ദിച്ചു. ജില്ല പവർ ലിഫ്റ്റിംഗ് – വെയിറ്റ് ലീഫ്റ്റിംഗ് എന്നിവയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.. ക്ലബ്ബ് അംഗങ്ങളും , സുഹൃത്തുകളും പങ്കെടുത്ത ചടങ്ങ് കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . K. U. സാജൻ ആശംസകൾ നേർന്നു.ക്ലബ്ബ് സെക്രട്ടറി വിജിൻ സ്വാഗതവും , വിസ്മയ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button