ആർഭാടവും ചടങ്ങുകളും ഒഴിവാക്കി, അഗതി മന്ദിരങ്ങളിൽ ഉച്ചഭക്ഷണം നൽകി; മാതൃകയായി ഡി.കെ മുരളി എം.എൽ.എയുടെ മകന്റെ വിവാഹം സ്‌പെഷ്യൽ മേരേജ് ആക്ട് പ്രകാരം ആയിരുന്നു വിവാഹം
April 12, 2023
തിരുവനന്തപുരം: ആർഭാടങ്ങൾ ഒഴിവാക്കി തീർത്തും ലളിതമായ മാതൃകയിൽ ഡി.കെ മുരളി എംഎൽഎയുടെ മകൻ ബാലമുരളി വിവാഹിതനായി. കിളിമാനൂർ സ്വദേശി അനുപമ പ്രകാശാണ് വധു. വിവാഹത്തിന് അനുബന്ധിച്ച് ചടങ്ങുകൾ ഒന്നുമുണ്ടായിരുന്നില്ല.സ്‌പെഷ്യൽ മേരേജ് ആക്ട് പ്രകാരം ആയിരുന്നു വിവാഹം. വാമനപുരം മണ്ഡലത്തിലും പരിസരത്തുമുള്ള ആറ് അഗതി മന്ദിരങ്ങളിലേക് ഉച്ചഭക്ഷണത്തിനുള്ള തുക സംഭാവന ചെയ്തു.ഇ.കെ നായനാർ ട്രസ്റ്റിനും സഹായധനം നൽകി. വാമനപുരം എം.എൽ.എയാണ് ഡി.കെ മുരളി.നേരത്തെ മകന്റെ വിവാഹക്കാര്യം അറിയിച്ച് ഡി.കെ.മുരളി സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ് നിരവധി പേർ പങ്കുവെച്ചിരുന്നു.