EDAPPALLocal news
മണിപ്പൂർ കലാപത്തിലെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പ്രകടന ജാഥ


എടപ്പാൾ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ മണിപ്പൂർ കലാപത്തിൽ അതിക്രമങ്ങൾക്ക് ഇരയായ സഹോദരിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രതിഷേധ പ്രകടന ജാഥ നടന്നു. ജാഥ എടപ്പാൾ ഗ്രാമപഞ്ചായത്ത് മുതൽ എടപ്പാൾ സെന്റർ വരെ ഉണ്ടായി. സിഡിഎസ് ചെയർപേഴ്സൺ ഹരണ്യ പ്രകടനം ഉദ്ഘാടനം ചെയ്തു. 300 ൽ അധികം കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. വൈസ് ചെയർപേഴ്സൺ മണി സി.പി നന്ദി പറഞ്ഞു.













