Categories: EDAPPALLocal news

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; മലയാള ചിത്രകലയിൽ നിറങ്ങളുടെ കമ്പക്കൂട്ടില്ലാതെ കഥാപാത്രങ്ങൾക്ക് ഉടലും ഉടുപ്പും നൽകിയ പ്രമുഖ ശിൽപിയും ചിത്രകാരനും ആർട്ട് ഡയറക്ടറുമായ ആർട്ടിസ്റ്റ് നമ്പൂതിരി &lpar;98&rpar; അന്തരിച്ചു&period; കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അർധരാത്രി 12&period;21നായിരുന്നു അന്ത്യം&period; രാവിലെ മുതൽ 12 മണി വരെ എടപ്പാൾ നടുവട്ടത്തെ വീട്ടിലും മൂന്ന് മണി വരെ തൃശൂർ ലളിത കലാ അക്കാദമി ഹാളിലും പൊതു ദർശനം നടക്കും&period; ഇന്ന് അഞ്ചരയോടെ എടപ്പാളിലെ വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">1925 സെപ്റ്റംബർ 13ന് പരമേശ്വരൻ നമ്പൂതിരി-ശ്രീദേവി അന്തർജനം ദമ്പതികളുടെ മകനായി പൊന്നാനിയിൽ ജനനം&period; സ്കൂളിൽ പോയിട്ടില്ല&period; കരുവാട്ട് മനയ്ക്കലെ വീട്ടുമുറ്റമായിരുന്നു മാതൃവിദ്യാലയം&period; അവിടെ പൂഴിമണലിൽ ഈർക്കിൽ കൊണ്ട് വരച്ച് സ്വയം വരയെഴുത്തിനിരുന്നു&period; എഴുത്തിനിരുത്തിയത് പണ്ഡിതനായ അച്ഛൻ&period; ഇല്ലത്ത് പുസ്തകങ്ങളുടെ അമൂല്യമായ ശേഖരമുണ്ടായിരുന്നു&period; കടലാസിൽ വരച്ചു തുടങ്ങിയത് പത്താം വയസ്സുമുതൽ&period; ആദ്യം വരച്ചത് ശ്രീകൃഷ്ണനെ&period; എടപ്പാളിനടുത്ത് കുംഭാരന്മാർ മൺപാത്രങ്ങൾ ഉണ്ടാക്കിയിരുന്ന സ്ഥലത്തുചെന്ന് മണ്ണു കൊണ്ടുവന്ന് മുഖശിൽപങ്ങൾ ഉണ്ടാക്കി പഠിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പിന്നീട് വൈദ്യവും വൈദികവൃത്തിയും പഠിക്കാൻ തൃശൂരിലേക്ക്&period; ബ്രഹ്മസ്വം മഠത്തിലും തൈക്കാട്ട് മൂസ്സിന്റെ ഇല്ലത്തും&period; പിന്നീട് തൃശൂർ സ്കൂൾ ഓഫ് ആർട്സിൽ ചിത്രകലാ വിദ്യാർഥിയായി&period; അതിന് നിമിത്തമായത് ശിൽപി വരിക്കാശ്ശേരി കൃഷ്ണൻ നമ്പൂതിരി&period; അവിടെ ശങ്കര മേനോനാണ് ഗുരു&period; അവിടത്തെ ചിത്രംവര പഠനത്തിൽ താൽപര്യം തോന്നിയില്ല&period; പകർപ്പെടുത്ത് വരക്കാൻ താൽപര്യമില്ലാതിരുന്നതിനാൽ കെ&period;ജി&period;ടി പരീക്ഷയിൽ സ്വയം തോറ്റുകൊടുത്തു&period; പിന്നീട് മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ&period; നമ്പൂതിരിയുടെ പ്രൈമറി സ്കൂളും സർവകലാശാലയും അതായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കെ&period;സി&period;എസ്&period; പണിക്കർ&comma; കൃഷ്ണറാവു&comma; റോയ് ചൗധരി തുടങ്ങിയ പ്രഗല്ഭരായ അധ്യാപകരുടെ പാഠശാല&period; അപേക്ഷിച്ചത് അപ്ലൈഡ് ആർട്ടിന്&period; 12 ദിവസത്തെ പരീക്ഷ എന്ന കടമ്പ കടന്നു കിട്ടിയതാണ് സീറ്റ്&period; പിന്നാലെ ഡബ്ൾ പ്രമോഷനും സ്കോളർഷിപ്പും കിട്ടി&period; മൂന്നു കൊല്ലം കൊണ്ട് കോഴ്സ് കഴിഞ്ഞു&period; ഏറ്റവും സ്വാധീനം ചെലുത്തിയ ഗുരു കെ&period;സി&period;എസ്&period; പണിക്കർ&period; തമിഴ്നാട്ടിലെ പഠനകാലത്തു കണ്ട പല്ലവ ചോള കാലഘട്ടത്തിലെ ചിത്രങ്ങൾ പിൽക്കാല രചനകൾക്ക് ഊർജം പകർന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മദ്രാസിലെ പഠനം പൂർത്തിയാക്കി പൊന്നാനിയിൽ മടങ്ങിയെത്തി വീട്ടിൽ വെറുതെയിരിക്കുന്ന കാലത്താണ് എൻ&period;വി&period; കൃഷ്ണവാര്യരുടെ കത്ത് വരുന്നത്&period; എൻ&period;വി അന്ന് &OpenCurlyQuote;മാതൃഭൂമി’ ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ&period; അങ്ങനെ 1960ൽ &OpenCurlyQuote;മാതൃഭൂമി’യിൽ ചേർന്നു&period; എം&period;ടി&period; വാസുദേവൻ നായർ&comma; എം&period;വി&period; ദേവൻ&comma; ഉറൂബ്&comma; ജി&period; ശങ്കരക്കുറുപ്പ് എന്നിവരുമായുള്ള പരിചയവും അടുപ്പവുമാണ് തനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ കാരണമെന്ന് നമ്പൂതിരി വ്യക്തമാക്കിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അരവിന്ദൻ&comma; പട്ടത്തുവിള കരുണാകരൻ&comma; തിക്കോടിയൻ തുടങ്ങിയവരുമായുള്ള അടുപ്പവും കോഴിക്കോട്ടെ ജീവിതകാലത്ത് സർഗാത്മക പ്രവർത്തനങ്ങൾക്ക് ഊർജമായി&period; അങ്ങനെ അരവിന്ദന്റെ ആദ്യചിത്രമായ ഉത്തരായനത്തിന്റെ കലാസംവിധാനം നിർവഹിച്ചു&period; അതിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു&period; &OpenCurlyQuote;മാതൃഭൂമി’ വിട്ടതിനുശേഷം &OpenCurlyQuote;കലാകൗമുദി’യിലും &OpenCurlyQuote;മലയാളം വാരിക’യിലും ജോലി ചെയ്തു&period; എൻ&period;വി&period; കൃഷ്ണവാര്യർ&comma; എം&period;ടി&comma; കെ&period;സി&period; നാരായണൻ&comma; എസ്&period; ജയചന്ദ്രൻ നായർ എന്നിവരായിരുന്നു നമ്പൂതിരിയെക്കൊണ്ട് പതിവായി വരപ്പിച്ചിരുന്ന പത്രാധിപന്മാർ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരള ലളിതകലാ അക്കാദമി ചെയർമാനായിരുന്നു&period; 1995ൽ അക്കാദമി ഫെലോഷിപ് നൽകി ആദരിച്ചു&period; രാജാ രവിവർമ പുരസ്കാരം&comma; ബഷീർ പുരസ്കാരം തുടങ്ങി തേടിയെത്തിയ അംഗീകാരങ്ങൾ നിരവധി&period; മൂത്ത മകൻ പരമേശ്വരൻ&period; രണ്ടാമത്തെ മകൻ ദേവനും പത്നി മൃണാളിനിക്കുമൊപ്പം എടപ്പാളിലെ വീട്ടിലായിരുന്നു താമസം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തകർപ്പൻ ഓഫറുകളുടെ കലക്കൻ ഓണവുമായി Japan Square! 🌸🥳

✨ തകർപ്പൻ ഓഫറുകളുടെ കലക്കൻ ഓണവുമായി Japan Square! 🌸🥳കേരളത്തിലെ ഏറ്റവും വലിയ വിലക്കുറവിൽ നിങ്ങളുടെ പ്രിയപ്പെട്ട ഗാഡ്ജറ്റുകൾ സ്വന്തമാക്കൂ!…

2 hours ago

പാട്ടുകളുടെ സംസ്കാരങ്ങളെ മനസിലാക്കാൻ പുതിയ ജനറേഷൻ ശ്രമിക്കണം -ഫിറോസ് ബാബു

പടിഞ്ഞാറങ്ങാടി : എസ് എ വേൾഡ് സ്കൂൾ ആർട്സ് ഫെസ്റ്റ് ഏലിസിയം 2026 പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും, ഗവേഷകനും ,റിയാലിറ്റി…

2 hours ago

പാട്ടുകളുടെ സംസ്കാരങ്ങളെ മനസിലാക്കാൻ പുതിയ ജനറേഷൻ ശ്രമിക്കണം -ഫിറോസ് ബാബു

പടിഞ്ഞാറങ്ങാടി : എസ് എ വേൾഡ് സ്കൂൾ ആർട്സ് ഫെസ്റ്റ് ഏലിസിയം 2026 പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും, ഗവേഷകനും ,റിയാലിറ്റി…

2 hours ago

DRS ഇംഗ്ലീഷ് സ്കൂളിൽ നബിദിനാഘോഷം വിപുലമായി

ചങ്ങരംകുളം: DRS ഇംഗ്ലീഷ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം വിവിധ പരിപാടികളോടെ വിപുലമായി സംഘടിപ്പിച്ചു. നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലി സ്കൂൾ…

2 hours ago

ഐഡിയൽ എയർ സ്കൗട്ട് മാസ്റ്റർ ഫാസിൽ മാജിദ് ഇന്ത്യൻ സ്കൗട്ട്-ഗൈഡ് ഫെല്ലോഷിപ്പ് യൂത്ത് അവാർഡ് ഏറ്റുവാങ്ങി.

കടകശ്ശേരി ഐഡിയൽ സ്കൂൾ എയർ സ്കൗട്ട് സ് മാസ്റ്റർ ഫാസിൽ മാജിദ് ഇന്ത്യൻ സ്കൗട്ട്-ഗൈഡ് ഫെല്ലോഷിപ്പ് യൂത്ത് അവാർഡ് ഏറ്റുവാങ്ങി.മേഘാലയഗവർണർ…

2 hours ago

നാടിന്റെ ഐക്യവും സ്നേഹവുമാണ് ഓരോ ഓണക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നു; പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

എടപ്പാൾ: നാടിന്റെ ഐക്യവും സ്നേഹവുമാണ് ഓരോ ഓണക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. എടപ്പാൾ…

3 hours ago