Categories: EDAPPALLocal news

ആർട്ടിസ്റ്റ് നമ്പൂതിരിക്ക് കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം സമ്മാനിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230331-WA0126-1024x1024-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-36241"&sol;><figcaption>എടപ്പാൾ&colon; ചിത്രകലയുടെ ആചാര്യൻ ആർട്ടിസ്റ്റ് നമ്പൂതിരിക്ക് കേരള കാർട്ടൂൺ അക്കാദമിയുടെ വിശിഷ്ടാംഗത്വം മാതൃഭൂമി മാനേജിങ് ഡയറക്ടർ എം&period;വി&period; ശ്രേയാംസ്‌കുമാർ സമ്മാനിച്ചു&period; &OpenCurlyQuote;ആ ഭാഗ്യം ലഭിച്ചത് എനിക്കാണ്’ -എടപ്പാൾ നടുവട്ടത്ത് ശനിയാഴ്ച നമ്പൂതിരിയുടെ കരുവാട്ടുമനയിൽ അംഗത്വഫലകം കൈമാറി എം&period;വി&period; ശ്രേയാംസ്‌കുമാർ പറഞ്ഞു&period;1960-കളുടെ തുടക്കത്തിൽ നമ്പൂതിരി മാതൃഭൂമിയിൽ &OpenCurlyQuote;നാണിയമ്മയും ലോകവും’ എന്ന പേരിൽ പോക്കറ്റ് കാർട്ടൂൺ വരച്ചിരുന്നു&period; അതിന്റെ ആദരവായാണ് വിശിഷ്ടാംഗത്വം സമ്മാനിച്ചത്&period; ലളിതമായ ചടങ്ങ് സൗഹൃദസംഭാഷണങ്ങളുടെയും ഓർമപുതുക്കലിെന്റയും വേദി കൂടിയായി&period; നമ്പൂതിരിയുടെ കുടുംബാംഗങ്ങളും പങ്കുകൊണ്ടു&period;<br>&OpenCurlyDoubleQuote;കാലികപ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് കാർട്ടൂൺ വേണമെന്ന് അന്നത്തെ മാനേജിങ് എഡിറ്റർ വി&period;എം&period; നായരാണ് നിർദേശിച്ചത്&period; അതൊരു സ്ത്രീയുടെ കണ്ണിലൂടെ കാണുന്നതായിക്കോട്ടെ എന്നു ഞാൻ പറഞ്ഞു&period; പേരും ഞാൻ നിർദേശിച്ചു&period; അതൊക്കെ അങ്ങുതന്നെ തീരുമാനിച്ചാൽ മതിയെന്ന് വി&period;എം&period; നായർ&period; അങ്ങനെയാണ് നാണിയമ്മയും ലോകവും പിറന്നത്” -നമ്പൂതിരി ഓർമിച്ചു&period;&OpenCurlyDoubleQuote;അന്നത്തെ മാതൃഭൂമിക്കാലം മറക്കാൻ പറ്റില്ല&period; എൻ&period;വി&period; കൃഷ്ണവാരിയരും എം&period;ടി&period; വാസുദേവൻനായരും വി&period;എം&period; കൊറാത്തും മറ്റും അടങ്ങുന്ന പ്രഗല്‌ഭരുടെ നിര&period; തകഴിയും കേശവദേവുമടക്കം എല്ലാ എഴുത്തുകാരും മാതൃഭൂമിയിൽ വരും&period; ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനു കാരണം മാതൃഭൂമിയാണ്”- അദ്ദേഹം പറഞ്ഞു&period;<br>നാണിയമ്മയും ലോകവും പുസ്തകരൂപത്തിലാക്കണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു&period; തന്നെക്കുറിച്ചുള്ള കാർട്ടൂണുകൾക്കു മൂർച്ചപോരെന്നാണ് പണ്ട് നെഹ്‌റു പരിഭവപ്പെട്ടതെങ്കിൽ ഇപ്പോഴത്തെ പൊതുപ്രവർത്തകർക്ക് നേരിയ പരിഹാസംപോലും താങ്ങാൻ കഴിയുന്നില്ലെന്ന് ശ്രേയാംസ്‌കുമാർ ചൂണ്ടിക്കാട്ടി&period;<br>നമ്പൂതിരിയുടെ പത്‌നി കെ&period;എം&period; മൃണാളിനി&comma; മകൻ ചലച്ചിത്രസംവിധായകൻ ദേവൻ&comma; ഭാര്യ സരിതാ ദേവൻ&comma; ബന്ധു കെ&period;എം&period; നാരായണൻ&comma; കാർട്ടൂൺ അക്കാദമി ചെയർമാൻ കെ&period; ഉണ്ണികൃഷ്ണൻ&comma; പ്രവർത്തകരായ മനോജ് മത്തശ്ശേരിയിൽ&comma; കെ&period;വി&period;എം&period; ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു&period;<br>തന്റെ ജൻമനാടായ പൊന്നാനിയെക്കുറിച്ച് താൻ വരച്ച ചിത്രങ്ങളടങ്ങിയ പുസ്തകം നമ്പൂതിരി&comma; എം&period;വി&period; ശ്രേയാംസ്‌കുമാറിന് സമ്മാനിച്ചു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്, ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കരുത്, വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറരുതെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വാട്‌സ്ആപ്പ് വെബ്…

4 hours ago

സി.എം. സുലൈഖയ്ക്ക് ഡോക്ടറേറ്റ്

എടപ്പാൾ: വട്ടംകുളം സ്വദേശിനി ഡോ. സി.എം. സുലൈഖ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. (ഡോക്ടറേറ്റ്) കരസ്ഥമാക്കി. കോയമ്പത്തൂർ ഭാരതിയാർ സർവ്വകലാശാലയിൽ നിന്നാണ്…

4 hours ago

പൊന്നാനി നിളയോര പാതയുടെ പേര് കർമ്മ റോഡ് എന്നാക്കി മാറ്റണം.. കോൺഗ്രസ്

പൊന്നാനി: പൊന്നാനി കർമ്മ റോഡിൻ്റെ പേര് നിളയോരപ്പാത എന്നാക്കി മാറ്റിയ കഴിഞ്ഞ സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ്…

4 hours ago

കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട

പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്കേർപ്പെടുത്തി. ഇതോടെ ആറ് കോടി മുട്ടകളാണ് കയറ്റുമതി ചെയ്യാനാകാതെ നാമക്കൽ…

10 hours ago

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും, കെ.പി നൗഷാദലി എം എൽ എ

ചങ്ങരംകുളം :- പൊന്നാനിയിൽ സ്ഥലം ലഭ്യമായാൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുമെന്ന് കെ.പി.നൗഷാദ് അലി എംഎൽഎ പറഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക്…

10 hours ago

കുപ്പിവെള്ളത്തിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

ന്യൂഡൽഹി: പ്രമുഖ പാക്കേജ്‌ഡ് കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരിയുടെ ഉൽപ്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ…

16 hours ago