Categories: MALAPPURAM

ആഹ്ലാദം പങ്കിടാൻ പാണക്കാടെത്തി ഷൗക്കത്ത്; ഭയപ്പാടിനെതിരെയുള്ള കേരളത്തിന്റെ വികാരമാണ് നിലമ്പൂരെന്ന് തങ്ങള്‍

&NewLine;<p class&equals;"wp-block-paragraph"><em>മലപ്പുറം<&sol;em> &colon; നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആഹ്ലാദം പങ്കിടാൻ പാണക്കാട് വീട്ടിലെത്തി നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഭയപ്പാടിനെതിരെയുള്ള കേരളത്തിന്റെ വികാരമാണ് നിലമ്പൂരില്‍ കണ്ടെതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു&period; അടുത്ത തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് പതിനാറ് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നും തങ്ങള്‍ പറഞ്ഞു&period; വിജയത്തിന് പിന്നാലെ ആര്യാടന്റെ ആദ്യസന്ദര്‍ശനം പാണക്കാട് കുടപ്പനക്കുന്ന് വിട്ടിലായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഷൗക്കത്ത് മുന്‍പും ഇവിടെ വരാറുണ്ടെന്നും ഇപ്പോള്‍ എത്തിയത് വിജയത്തിന്റെ ആഹ്ലാദം പങ്കുവയ്ക്കാനാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു&period; &&num;8216&semi;കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ് നിലമ്ബൂരില്‍ ഉണ്ടായത്&period; ഓരോരുത്തരും അവരുടെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചു&period; അതിന്റെ ഫലം കാണാന്‍ കഴിഞ്ഞു&period; ജനങ്ങളെല്ലാം അവരുടെ അഭിപ്രായങ്ങള്‍ ഒരു ഭയപ്പാടുമില്ലാതെ രേഖപ്പെടുത്തി&period; ഭയപ്പാടിനെതിരെയുള്ള കേരളത്തിന്റെ വികാരമാണ് നിലമ്പൂരില്‍ കണ്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളം ഒരു ഭയത്തിന്റെ നിഴലിലായിരുന്നു&period; അതില്‍ നിന്നുള്ള മോചനമാണ് ജനം ആഗ്രഹിക്കുന്നതെന്നുളളതിന്റെ ഫലപ്രഖ്യാപനമാണ് നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പ് ഫലം&period; തുടര്‍ന്നുള്ള പോരാട്ടത്തിന് ഈ തെരഞ്ഞെടുപ്പ് ഫലം ആത്മവിശ്വസം പകരും&period; കേരളത്തെ വീണ്ടെടുക്കുന്ന യജ്ഞത്തിന് നിയോഗമാകാന്‍ ആര്യാടന്‍ ഷൗക്കത്തിന് കഴിഞ്ഞു&period; അയാളുടെ പിതാവും യുഡിഎഫിനെ ശക്തിപ്പെടുത്തിയാളാണ്&period; ഷൗക്കത്തിന് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു&period; അടുത്ത തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ പതിനാറ് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും&&num;8217&semi;- പാണക്കാട് തങ്ങള്‍ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പാണക്കാട് തങ്ങളുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു&period; നിലമ്പൂരില്‍ ആദ്യം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് മുസ്ലീം ലീഗ് ആണ്&period; മുന്നൊരുക്കം&comma; ഉള്ളൊരുക്കം എന്ന നിലയില്‍ വളരെ സജ്ജമായിരുന്നു അവരുടെ പരിപാടികള്‍&period; തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുസ്ലീം ലീഗ് മുന്നിലും കോണ്‍ഗ്രസ് പിന്നിലുമായിരുന്നു&period; പീന്നീട് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു&period; സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കുടപ്പന കുന്ന് തറവാട്ടിലെത്തിയാണ് തന്റെ പ്രചാരണം ആരംഭിച്ചത്&period; അന്ന് തങ്ങള്‍ ഹജ്ജിന് പോയതായിരുന്നു&comma; ഫോണിലൂടെ അനുഗ്രഹം ചൊരിഞ്ഞാണ് അദ്ദേഹം ഹജ്ജിന് പോയത്&period; ഹജ്ജ് കഴിഞ്ഞ് തങ്ങള്‍ നേരെ വന്നത് നിലമ്പൂരിലേക്കാണ്&period; പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃപരമായ ഇടപെടലും വിജയത്തില്‍ നിര്‍ണായകമായി&&num;8217&semi;- ഷൗക്കത്ത് പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">11&comma;077 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ വിജയിച്ചത്&period; ഷൗക്കത്ത് 77&comma;737 വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് 66&comma;660&comma; സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ 19&comma;760&comma; ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് 8&comma;648 വോട്ടും എസ്ഡിപിഐ സ്ഥാനാർത്ഥി 2075 വോട്ടും നേടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി: ചാവക്കാട് അകലാട് സ്വദേശിക്ക് പരിക്ക്

കൊച്ചി : അബൂദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ആക്രമണത്തിൽ ചാവക്കാട് അകലാട്…

1 hour ago

ഫെയര്‍നെസ് ക്രീം കിഡ്‌നിയെ ബാധിച്ചു; മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നു, സലീം കോടത്തൂരിന് വന്ന അതേ രോഗം സുഹൃത്തിനും

ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി ഗായകന്‍ സലീം കോടത്തൂരിന്റെ സുഹൃത്ത് ഷുഹൈബ്. സലീമിന് അനുഭവപ്പെട്ട അതേ…

1 hour ago

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

4 hours ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

5 hours ago

യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ,…

9 hours ago

തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

എടപ്പാൾ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ…

9 hours ago