പൊന്നാനി : സി. ഐ. ടി. യു നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ആശാ വർക്കേഴ്സ് യൂണിയൻ പൊന്നാനി ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ആശാ വർക്കർമാർക്ക് നിയമപ്രകാരമുള്ള മിനിമം കൂലിയും സാമൂഹിക സുരക്ഷ ആനുകൂല്യങ്ങളും അനുവദിക്കുക, തൊഴിൽ കോഡ്കളും പ്രധിരോധ ആവശ്യസേവന നിയമവും റദ്ധാക്കുക, പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ചന്തപ്പടിയിൽ നടന്ന സമരം സി. ഐ. ടി. യു ജില്ലാ സെക്രട്ടറി വി ഷൈലജ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി എൻ. സിറാജുദ്ധീൻ, റസിയ ഹംസത്ത്, പി ജ്യോതി തുടങ്ങിയവർ പ്രസംഗിച്ചു.