KERALA

ആവേശകരമായ പുതിയ കുതിപ്പ് നൽകാൻ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരള ബജറ്റ്: മുഖ്യമന്ത്രി.

കേരള സർക്കാർ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിർമാണത്തിന് ആവേശകരമായ പുതിയ കുതിപ്പ് നൽകാൻ പോരുന്ന ക്രിയാത്മ ഇടപെടലാണ് കേരളത്തിന്റെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങൾക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുന്നോട്ടു പോകുന്ന സമീപനമാണ് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ കേരളം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞുഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ക്ഷേമ ആശ്വാസങ്ങൾക്കും ദീർഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനും ബജറ്റ് ഒരുപോലെ ഊന്നൽ നൽകുന്നു. ജനജീവിതത്തെ ഞെരുക്കാതെ വിഭവസമാഹരണം നടത്തുന്നു. വിഭവസമാഹരണത്തിനായി പുതിയ മേഖലകൾ കണ്ടെത്തുന്നു. അർഹതപ്പെട്ടത് കേന്ദ്രം തരാതിരിക്കുന്ന സാഹചര്യത്തിലും ജനജീവിതവും നാടിന്റെ വികസനവും ഉപേക്ഷിക്കപ്പെടില്ല എന്നത് ഉറപ്പാക്കുന്നു വിലക്കയറ്റത്തിന്റെ ദേശവ്യാപക അന്തരീക്ഷത്തിലും സാധാരണ ഉപഭോക്താക്കളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നു. നവകേരള നിർമിതിക്കും വിജ്ഞാന സമ്പദ്ഘടന വികസനത്തിനും അടിസ്ഥാന വികസന വിപുലീകരണത്തിനും പുതുതലമുറയുടെ ഭാവി ഭദ്രമാക്കലിനും ബജറ്റ് പ്രത്യേകം ശ്രദ്ധ വെച്ചതായും മുഖ്യമന്ത്രി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button