കോവിഡ് പ്രോട്ടോക്കോൾ ലംഘനം; മുസ്‌ലിംലീഗ് വഖഫ് സംരക്ഷണ റാലിക്കെതിരെ കേസ്

കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയുടെ പേരില്‍ കേസ്. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസം സൃഷ്ടിക്കല്‍ എന്നിവയുടെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഖഫ് സംരക്ഷണ റാലിയിലെ ലീഗ് നേതാക്കളുടെ പ്രസംഗത്തിന്റെ പേരില്‍ വിവാദങ്ങള്‍ കൊടുമ്പിരികൊള്ളുന്നതിനിടെയാണ് റാലിയിക്കെതിരെ കേസ് എടുത്തിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്. വെള്ളയില്‍ പൊലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പതിനായിരം പേര്‍ക്കെതിരെയാണ് കേസ്. ലീഗ് സംസ്ഥാന നേതൃത്വത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ പൊലീസിന്റെ അനുമതി തേടിക്കൊണ്ടാണ് റാലി സംഘടിപ്പിച്ചത് എന്നാണ് ലീഗ് നേതൃത്വം വിഷയത്തില്‍ നല്‍കുന്ന പ്രതികരണം. ഗതാഗത നിയന്ത്രണം ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരുന്നു, സജ്ജീകരണം ഒരുക്കിയിരുന്നു. ഇത്രയും വലിയ ആള്‍ക്കൂട്ടം ഉണ്ടാവുമെന്ന് കരുതിയിരുന്നില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു. നിയമ പരമായി നേരിടുമെന്ന് കെ മുരളീധരനും പ്രതികരിച്ചു. സിപിഐഎം ഇത്തരത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഭരണപക്ഷത്തുള്ളവര്‍ എന്തുമാകാമെന്നാണ് നിലപാട് എന്നും മുരളീദധരന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, വഖഫ് സംരക്ഷണ റാലിയുടെ പശ്ചാത്തലത്തില്‍ വിവാദങ്ങള്‍ തുടരുമ്പാള്‍ പുതിയ രാഷ്ട്രീയ വിവാദത്തിനാണ് കേസ് തുടക്കമിടുന്നത്.
