ENTERTAINMENT
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുൻ ബിഗ് ബോസ് താരം ജിന്‍റോയ്ക്ക് നോട്ടീസ്

ആലപ്പുഴ: മുൻ ബിഗ് ബോസ് താരം ജിന്‍റോയ്ക്ക് നോട്ടീസ് അയച്ച് എക്സൈസ്. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രതിയായ തസ്ലിമയുമായി ജിന്‍റോയ്ക്ക് സാമ്പത്തിക ഇടപാട് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് നോട്ടീസ് അയച്ചിരിക്കുന്നത്ചോദ‍്യം ചെയ്യലിനായി ചൊവ്വാഴ്ച ഹാജരാകാനാണ് നിർദേശം. ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണോ സാമ്പത്തിക ഇടപാട് നടത്തിയിരിക്കുന്നതെന്ന് വ‍്യക്ത വരുത്തുന്നതിനു വേണ്ടിയാണ് ചോദ‍്യം ചെയ്യൽ.
ജിന്‍റോയെ കൂടാതെ കൊച്ചിയിലെ മോഡലായ സൗമ‍്യയ്ക്കും എക്സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്. തസ്ലിമയുമായി സൗമ‍്യ സാമ്പത്തിക ഇടപാട് നടത്തിയതായി കണ്ടെത്തിയിരുന്നു
