CHANGARAMKULAM
ആലങ്കോട് ഗ്രാമപഞ്ചായത്ത് അംഗനവാടി കലോത്സവം സംഘടിപ്പിച്ചു


ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് വനിതാ ശിശു വികസന വകുപ്പ് അംഗനവാടി കലോത്സവം സംഘടിപ്പിച്ചു. മഞ്ചാടി എന്ന പേരിൽ സംഘടിപ്പിച്ച കലോത്സവത്തിൽ ഗ്രാമപഞ്ചായത്തിന് കീഴിലെ 31 അംഗനവാടിയിൽ നിന്നുള്ള കുട്ടികൾ പരിപാടിയിൽ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആരിഫ നാസർ കലോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി ഷഹീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.രാമദാസ്, ആലങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രബിത ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.കെ പ്രകാശൻ, ഷരീഫ്, വിനിത, മൈമൂന, ചന്ദ്രമതി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഐസിഡിഎസ് സൂപ്പർവൈസർ സുലൈഖ ഭാനു സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഹനാ നാസർ നന്ദിയും പറഞ്ഞു.
