Alamkode

ആലങ്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ടിഷ്യൂ കൾച്ചർ വാഴതൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം:2025–26 വർഷത്തെ ആലങ്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി ടിഷ്യൂ കൾച്ചർ വാഴതൈകളുടെ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസ്യ ഇബ്രാഹിം പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുബൈർ അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാരിക മുരളീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫവാസ് മാളിയേക്കൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ, പതിനെട്ടാം വാർഡ് മെമ്പർ സിന്ധു മോഹൻ, മെമ്പർ സത്യൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
കൃഷി ഓഫീസർ അനീസ് എം.എം സ്വാഗതം പറഞ്ഞ യോഗത്തിൽ അസിസ്റ്റന്റ് കൃഷി ഓഫീസർ മനോജ്, ഷാനി എബ്രഹം, പുഷ്പ, സ്നേഹ, വിനയ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button