AlamkodeCHANGARAMKULAM

ആലങ്കോട് കുട്ടൻനായർ അനുസ്മരണം നടത്തി

ചങ്ങരംകുളം: പ്രഗൽഭ പാന ആചാര്യനും വാദ്യകലാകാരനുമായ ആലങ്കോട് കുട്ടൻനായരുടെ അനുസ്മരണച്ചടങ്ങ് ആലങ്കോട് എ.കെ.ജി. സാംസ്കാരിക കേന്ദ്രം വായനശാലാ പരിസരത്ത് നടന്നു.അനുസ്മരണ സമ്മേളനം പി. നന്ദകുമാർ MLA ഉദ്ഘാടനം ചെയ്തു. പ്രബീഷ് അധ്യക്ഷനായ ചടങ്ങിൽ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഷഹീർ, മറ്റ് വാദ്യകലാകാരന്മാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രമേശ് നന്ദി രേഖപ്പെടുത്തിയ ചടങ്ങിൽ പി. വിജയൻ, എം.ടി. രാംദാസ്, സുനിത ചേരിക്കലശ്ശേരി, കൃഷ്ണൻ നായർ, താഹിർ ഇസ്മായിൽ എന്നിവർ കുട്ടൻനായരെ അനുസ്മരിച്ചു.

കുട്ടൻനായരുടെ കലാജീവിതവും ഓർമ്മകളും പങ്കുവെച്ച് നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഫെബ്രുവരി 25-നാണ് കുട്ടൻനായർ അന്തരിച്ചത്. പിതാവ് ഗോവിന്ദൻ നായരിൽനിന്ന് പകർന്നുകിട്ടിയ പാന എന്ന അനുഷ്ഠാനകലയുടെ തനിമ സംരക്ഷിക്കാൻ കുട്ടൻനായർ വലിയ പങ്കുവഹിച്ചു.

വള്ളുവനാടൻ കലാരൂപമായ പാനയുടെ ആചാര്യനെന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി.ഈ രംഗത്ത് നിരവധി പുരസ്കാരങ്ങളും ആദരവുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.പാന എന്ന അനുഷ്ഠാനകലയുടെ മഹത്വം നിലനിർത്തിയ കുട്ടൻനായരുടെ വിടവാങ്ങൽ നാടിൻ്റെ സാംസ്കാരിക മേഖലയ്ക്ക് വലിയ നഷ്ടമാണെന്ന് നാട് അനുസ്മരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button