EDAPPAL

ആലംകോട് ലീലാകൃഷ്ണന് ചങ്ങരംകുളം പൗരാവലിയുടെ സ്നേഹാദരവ് ജനുവരി 25ന്.

എടപ്പാൾ: എഴുത്തുജീവിതത്തിൻറെ അമ്പതാം വർഷം പൂർത്തിയാക്കിയ കവിയും പ്രഭാഷകനുമായ ആലംകോട് ലീലാകൃഷ്ണന് ചങ്ങരംകുളം പൗരാവലി സ്നേഹാദരം നൽകുന്നു. 2022 ജനുവരി 25 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ചങ്ങരംകുളം ഗ്യാലക്സി കൺവെഷൻ സെൻററിൽ നടക്കുന്ന പരിപാടിയിൽ ഇ. ടി. മുഹമ്മത് ബഷീർ എം പി, പി. ചിത്രൻ നമ്പൂതിരിപ്പാട്, സി. രാധാകൃഷ്ണൻ, പി.സുരേന്ദ്രൻ, വി. കെ. ശ്രീരാമൻ, ഖദീജ മുംതാസ്, മണമ്പൂർ രാജൻ ബാബു, ശിവജി ഗുരുവായൂർ, റഫീഖ് അഹമ്മദ്, ജയരാജ് വാര്യർ, പി.ജോതിഭാസ്, പി.ടി അജയ് മോഹൻ, അഷ്റഫ് കോക്കർ, അജിത് കൊളാടി, രവി തേലത്ത് തുടങ്ങി കലാ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ സംബന്ധിക്കും. അനുബന്ധ പരിപാടിയായി ലീലാകൃഷ്ണന്റെ കവിതകളെ ആസ്പദമാക്കി പ്രഭാഷണവുമുണ്ടാകും. പി. ചിത്രൻ നമ്പൂതിരിപ്പാടാണ് സ്വാഗത സംഘം രക്ഷാധികാരി. പരിപാടിയുടെ ലോഗോ പ്രകാശനം ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി നിർവ്വഹിച്ചു. പത്രസമ്മേളനത്തിൽ സ്വാഗത സംഘം ഭാരവാഹികളായ ഡോ. വി. മോഹനകൃഷ്ണൻ, ബഷീർ ചങ്ങരംകുളം, ജബ്ബാർ ആലംകോട്, മൻസൂർഖാൻ, നാഷാദ് വി.കെ., ജെനു മൂക്കുതല, വി.വി. കരുണാകരൻ, അടാട്ട് വാസുദേവൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button