EDAPPAL
ആലംകോട് യു.ഡി.എഫ് മെമ്പർമാർ വാട്ടർ അതോറിറ്റിയിലേക്ക് പ്രതിഷേധ സമരം നടത്തി
![](https://edappalnews.com/wp-content/uploads/2025/02/IMG-20250201-WA0009.jpg)
എടപ്പാൾ: ആലംകോട് ഗ്രാമ പഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ എടപ്പാൾ വാട്ടർ അതോറിറ്റി ഓഫീസിൽ പ്രതിഷേധ സമരം നടത്തി. ജൽജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് പൊളിച്ചിട്ട റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കൊണ്ടായിരുന്നു സമരം. മെമ്പർ മാരായ അബ്ദുൽ സലാം, സി.കെ അഷ്റഫ്, സുജിത സുനിൽ, മൈമൂന ഫാറൂഖ്,തെസ്നീം അബ്ദുൾ ബഷീർ, ശശി പൂക്കേപ്പുറത്ത്, സുനിത ചെർള്ളശ്ശേരി എന്നിവരാണ് സമരവുമായി എത്തിയത്. റോഡുകൾ നന്നാക്കാത്തതിൽ അപകടങ്ങളും പരാതികളും ഉയർന്നതോടെയാണ് പ്രതിഷേധ സമരവുമായി എത്തിയതെന്ന് മെമ്പർമാർ പറഞ്ഞു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)