Alamkode
ആലംകോട് മേഖല ശിഹാബ് തങ്ങൾ ചാരിറ്റി പ്രവർത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം:ആലംകോട് മേഖല മുസ്‌ലിം ലീഗ് തുടങ്ങിവെച്ച ശിഹാബ് തങ്ങൾ ചാരിറ്റി യുവ പണ്ഡിതൻ അനസ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു.കിടപ്പു രോഗികൾക്ക് വേണ്ട മെഡിക്കൽ എക്യുപ്മെൻറ്സ് വിതരണവും നടന്നു.ജനറൽ സെക്രട്ടറി പി അബുബക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിണ്ടൻറ് ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു.പാലിയേറ്റീവ് പ്രവർത്തകരായ അനസ്, അലി ആലംകോട്,അബ്ദുള്ളകുട്ടി,ആലംകോട് മേഖല മുസ്‌ലിം ലീഗ് നേതാക്കാളായ സി.വി ജമാൽ, എംവി മൊയതുണ്ണി, വി.പി അലി, സി.വി സിദ്ധീഖ് എന്നിവർ സംസാരിച്ചു ട്രഷറർ കെ.എം ജബ്ബാർ നന്ദി പറഞ്ഞു